കരിവേലിമറ്റം ചിട്ടി തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍
കളമശേരി: വന്‍ പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയ രണ്ടു പേര്‍ പിടിയില്‍. കരിവേലിമറ്റം ചിട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ തൃക്കാക്കര സ്വദേശി കെ.കെനവാസിനേയും (40) മാനേജര്‍ കാക്കനാട് കരിക്കാട് വളപ്പില്‍ വീട്ടില്‍ സലാമിനേയും (40) കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ചിട്ടിക്കമ്പനിയില്‍ 27 ലക്ഷം രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട പാലരിവട്ടം സ്വദേശി സുനീര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കളമശേരി സി.ഐ.ജയകൃഷ്ണന്‍ അറസ്റ്റ് ചെയ്തത് .പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബിസിനസ്സില്‍ പങ്കാളിത്തം നല്‍കാമെന്നും ലാഭവിഹിതം നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് സുനിറില്‍ നിന്ന് 27 ലക്ഷം രൂപ ചിട്ടി കമ്പനിഉടമ സ്വീകരിച്ചത് .എന്നാല്‍ തിരികെ പണം സുനിര്‍ അവശ്യപ്പെട്ടെങ്കിലും ഉടമകള്‍ നല്‍കിയില്ല .തുടര്‍ന്നാണ് പരാതി നല്‍കിയത് വീടും സ്ഥലവും പണയപ്പെടുത്തിയാണ് സുനീര്‍ ചിട്ടി കമ്പനിയില്‍ പണം നിക്ഷേപിച്ചത്.
പതിനായിരത്തിലേറെ നിക്ഷേപകരും ലക്ഷകണക്കിന് രുപയുടെ ബിസിനസ്സും ചിട്ടിക്കമ്പനി നടന്നിട്ടുള്ളതായി രേഖകള്‍ പരിശോധിച്ച പോലിസ് പറഞ്ഞു.തിങ്കളാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തൃക്കാക്കരയിലെ അമ്പലത്തിനടുത്തുള്ള പ്രധാന ഓഫീസില്‍ പോലീസ് പരിശോധന നടത്തിയത്.. നിരവധി രേഖകളും മറ്റും പിടിച്ചെടുത്തു. ഉടമയേയും മാനേജരേയും ഉച്ചയ്ക്ക് ഒരു മണിയോടെ കളമശേരി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.
ഉച്ചയോടെ കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള നിക്ഷേപകര്‍ ഒഴുകിയെത്തി. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു..പ്രതികളെ കാണാന്‍ വാശി പിടിച്ചവരോട് എസ് ഐ ഷിബു കാര്യങ്ങള്‍ വിശദീകരിച്ചു. പത്തോളം പരാതികള്‍ സ്റ്റേഷനില്‍ ഇതുവരെ ലഭിച്ചതായി സി.ഐ ജയകൃഷ്ണന്‍ അറിയിച്ചു.കരുവേലി മറ്റത്തിന് 25 ശാഖകളാണ് ഉള്ളത്. 5 കളക്ഷന്‍ സെന്ററുകളുമുണ്ട്. ഇവയെല്ലാം ഈ സംഭവത്തോടെ അടച്ചിട്ടിരിക്കുകയാണ്.
ചിട്ടിഫണ്ട് സ്ഥാപന ഉടമക്കെതിരെ തൊടുപുഴ പോലിസ് സ്റ്റേഷനിലും കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലും കേസ് ഉള്ളതായി പോലിസ് പറഞ്ഞുചിട്ടിക്കമ്പനി ഉടമയെ അറസ്റ്റ് ചെയരുതെന്നും ഓഫീസ് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായാല്‍ പണം തിരികെ ലഭിക്കുമെന്നും കളമശ്ശേരി സി ഐ ഓഫീസില്‍ എത്തിയ നിക്ഷേപകരില്‍ കുറേ പേര്‍ പോലീസിനോട് ആവശ്യപ്പെട്ടു.
ചിട്ടിലേലത്തില്‍ പിടിച്ചവരില്‍ നിന്നം പണം തിരികെ ലഭിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഇവര്‍ വാദിച്ചു. ഇതു സംബസിച്ച് ഇടപാടുകാര്‍ തമ്മില്‍ തര്‍ക്കവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."