സമസ്ത പതാക ദിനം: യുഎഇയില്‍ വിവിധ സ്ഥലങ്ങളില്‍ ഖബര്‍ സിയാറത്ത് നടത്തി
അജ്മാന്‍: സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളന ഭാഗമായുള്ള പതാക ദിനത്തോടനുബന്ധിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകളിലെ എസ്‌കെഎസ്എസ്എഫ്, സുന്നി സെന്റര്‍ ആഭിമുഖ്യത്തില്‍ പ്രഗല്‍ഭ പണ്ഡിതന്മാരുടെ ഖബറുകളിലേക്ക് സിയാറത്ത് നടന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രബോധന പ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യമായിരുന്ന മഹാന്മാരായ നേതാക്കളുടെ ഖബറുകളില്‍ അജ്മാന്‍ എസ്‌കെഎസ്എസ്എഫ്, അബുദാബി ബനിയാസ് സുന്നി സെന്റര്‍, എസ്‌കെഎസ്എസ്എഫ് ഷാര്‍ജ-തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് സിയാറത്ത് നടത്തിയത്.
[caption id="attachment_1298295" align="alignright" width="360"] അബുദാബി ഖബര്‍ സിയാറത്ത്[/caption]അജ്മാന്‍ എസ്‌കെഎസ്എസ്എഫ് നേതൃത്വത്തില്‍ 19ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം അജ്മാന്‍ ജര്‍ഫിലെ ഖബര്‍സ്താനില്‍ നടന്ന സിയാറത്തില്‍ ഉസ്താദ് ഉമര്‍ ദാരിമി ദുആക്ക് നേതൃത്വം നല്‍കി. നാഷണല്‍ എസ്‌കെഎസ്എസ്എഫ് പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍, സുപ്രഭാതം സിഇഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നൗഷാദലി ഫൈസി, അനസ് അസ്അദി,
[caption id="attachment_1298296" align="alignright" width="360"] ഷാര്‍ജ സിയാറത്ത്[/caption]ഹുസൈന്‍ പുറത്തൂര്‍, മുനീര്‍ പൂവ്വം, റിയാസ് കാക്കയങ്ങാട്, റഈസ് കല്ലായി, അബ്ദുല്‍ റസാഖ് മാഞ്ചേരി, മുഹ്‌സിന്‍ വിളക്കോട്, സിദ്ദീഖ് രണ്ടത്താണി, ഫൈസല്‍, മൂസ ഹുദവി, ഷമീര്‍, ഹബീബ് അല്‍ യാസ്മിന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."