മാത്യു കുഴല്‍നാടന്‍ പുറംപോക്ക് ഭൂമി കൈയ്യേറിയെന്ന് വിജിലന്‍സ് കണ്ടെത്തല്‍
തൊടുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എ 50 സെന്റ് പുറംപോക്ക് ഭൂമി കൈയ്യേറി മതില്‍ നിര്‍മിച്ചതായി വിജിലന്‍സ് കണ്ടെത്തല്‍. ഭൂമി റജിസ്‌ട്രേഷനിലും ക്രമക്കേട് ഉണ്ടെന്നും കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ചുവെന്നും വിജിലന്‍സ് പറയുന്നു. അധികമുള്ള ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂ വകുപ്പിനോട് വിജിലന്‍സ് ശുപാര്‍ശ ചെയ്യും. അതേസമയം, ആധാരത്തിലേതിനേക്കാള്‍ കൂടുതല്‍ ഭൂമി ഉണ്ടോയെന്ന് അറിയില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അളന്നുനോക്കി കൂടുതലുണ്ടെങ്കില്‍ തുടര്‍നടപടി എടുക്കട്ടെയെന്നും മാത്യു പറഞ്ഞു.
'ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. പൊതുജനത്തിനു മുമ്പില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കുന്നതിനു വേണ്ടിയാണു നടപടിയെങ്കില്‍ അത് അനുവദിക്കില്ല. ഭൂമി തന്ന ആളുകള്‍ ഇട്ടിട്ടുള്ള അതിരടയാളം മാത്രമാണ് ഇപ്പോഴും ഉള്ളത്. ഞാന്‍ വാങ്ങിയശേഷം പ്രത്യേകമായി അളന്നിട്ടില്ല. ആധാരത്തില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ഭൂമി കൈവശം ഉണ്ടെന്ന് അറിയാമോ എന്ന് വിജിലന്‍സ് ചോദിച്ചു. പരിശോധിച്ചിട്ടില്ലെന്നും നിങ്ങള്‍ പരിശോധിച്ചു കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതനുസരിച്ചുള്ള നടപടി സ്വീകരിക്കാമെന്നും പറഞ്ഞു' മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാത്യു കുഴല്‍നാടന്‍ പുറംപോക്ക് ഭൂമി കൈയ്യേറിയെന്ന് വിജിലന്‍സ് കണ്ടെത്തല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."