മുഈനലി ശിഹാബ് തങ്ങള്‍ക്ക് നേരെയുള്ള വധഭീഷണി; പ്രതിയെ പിടികൂടണമെന്ന് മലപ്പുറം ഈസ്റ്റ് ജില്ല എസ്‌കെഎസ്എസ്എഫ്
മലപ്പുറം : പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് നേരെ വധ ഭീഷണി ഉയര്‍ത്തിയും,പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ല എന്നും, വീല്‍ ചെയറില്‍ പോവേണ്ടി വരുമെന്നും സന്ദേശമയച്ച റാഫിയെ പിടികൂടി അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് മലപ്പുറം ഈസ്റ്റ് ജില്ല എസ്‌കെഎസ്എസ്എഫ് ആവശ്യപ്പെട്ടു.
സമസ്തയുടെ വേദികളില്‍ കേരളീയ മുസ്ലിം ഉമ്മത്ത് നാളിതുവരെ തുടര്‍ന്ന് പോരുന്ന ആദര്‍ശ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്നും,ആലിമീങ്ങളെ ആദരിച്ചും ബഹുമാനിച്ചും ഒന്നിച്ചു നീങ്ങണമെന്നും പറഞ്ഞത് കാരണമായി മുഈനലി ശിഹാബ് തങ്ങളെ ഭീഷണിപ്പെടുത്തി ഒതുക്കി നിര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ്.
സര്‍വരാലും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാണക്കാട് കുടുംബത്തിലെ അംഗവും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് നേരെ ഇത്രയും നീചമായ രീതിയില്‍ സന്ദേശമയക്കാന്‍ റാഫിയെ പ്രേരിപ്പിച്ചവരെയും,പിന്തുണ നല്‍കുന്നവരെയും സമൂഹം തിരിച്ചറിയണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സമുദായ ഐക്യത്തെ തകര്‍ത്തു കളയുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന ഇത്തരക്കാരെ നിലക്ക് നിര്‍ത്താന്‍ ബന്ധപ്പെട്ടവരും നിയമപാലകരും മുന്നോട്ട് വരണമെന്നും SKSSF മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."