പ്രതിഷേധവുമായി എത്തിയ ബി.ജെ.പിക്കാര്‍ ഞാന്‍ ബസ്സില്‍ നിന്നിറങ്ങിയത് കണ്ട് ഓടി; രാഹുല്‍ ഗാന്ധി
അസം: തനിക്കെതിരെ പ്രതിഷേധവുമായി എത്തിയ ബി.ജെ.പിക്കാര്‍ താന്‍ ബസ്സില്‍ നിന്നും ഇറങ്ങിയതോടെ ഓടിയെന്ന് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ എത്തിയതോടെ കനത്ത സുരക്ഷക്കിടയിലാണ് 'മോദി മോദി' വിളികളോടെ ബി.ജെ.പിക്കാര്‍ യാത്രയുടെ പരിസരത്തേക്ക് എത്തിയത്. കാവിക്കൊടികളും മോദി അനുകൂല മുദ്രാവാക്യവുമായി എത്തിയ 25ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ വടികളുമായി രാഹുല്‍ സഞ്ചരിച്ച ബസിനടുത്തേക്ക് ഓടിയെത്തുകയും ചെയ്തു.
എന്നാല്‍ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ രാഹുല്‍ ബസ്സില്‍ നിന്നും ഇറങ്ങി നടന്നെങ്കിലും സുരക്ഷാ ജീവനക്കാര്‍ അദേഹത്തെ ബസിലേക്ക് തിരികേ കയറ്റുകയായിരുന്നു.അതേസമയം രാഹുല്‍ ഗാന്ധിനയിക്കുന്ന ജോഡോ യാത്രക്കെതിരെ വ്യാപക ആക്രമണമാണ് അസമില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അഴിച്ച് വിടുന്നത്. ഇന്നും ജുമുഗുര്‍ഹിതില്‍ വെച്ച് യാത്രക്ക് നേരെ ആക്രമം ഉണ്ടായതായി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് അറിയിച്ചിരുന്നു.
सबके लिए खुली है मोहब्बत की दुकान,
— Rahul Gandhi (@RahulGandhi) January 21, 2024
जुड़ेगा भारत, जीतेगा हिंदुस्तान।?? pic.twitter.com/Bqae0HCB8f
Content Highlights:rahul gandhi greet modi supporters in assam during nyay yathra
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."