അഡ്വ. രണ്‍ജിത് ശ്രീനിവാസന് വധക്കേസില്‍ ശിക്ഷാ വിധി വ്യാഴാഴ്ച
അഡ്വ. രണ്‍ജിത് ശ്രീനിവാസന് വധക്കേസില്‍ ശിക്ഷാ വിധി വ്യാഴാഴ്ച
മാവേലിക്കര: ബി.ജെ.പി നേതാവും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ 15 പ്രതികളുടെ ശിക്ഷാ വിധി വ്യാഴാഴ്ച. മാവേലിക്കര അഡീഷനല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് വിധി പുറപ്പെടുവിക്കുക.
ഒന്നു മുതല്‍ എട്ടുവരെയുള്ളവര്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തെന്നും ഒമ്പതുമുതല്‍ 12 വരെയുള്ള പ്രതികള്‍ സഹായം നല്‍കിയെന്നും മറ്റുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളികളായെന്നും ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ആലപ്പുഴ ഡിവൈ.എസ്.പി എന്‍.ആര്. ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്ന് നൂറോളം സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി.
2021 ഡിസംബര്‍ 19ന് പുലര്‍ച്ചയാണ് ആലപ്പുഴ വെള്ളക്കിണറിലെ കുന്നുംപുറത്ത് വീട്ടില്‍ കയറിയ സംഘം കുടുംബാംഗങ്ങളുടെ മുന്നിലിട്ട് രണ്‍ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 12 അംഗ സംഘം ആറ് വാഹനത്തിലായി എത്തി കൃത്യം നടത്തിയെന്നായിരുന്നു കേസ്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു ശ്രീനിവാസന്റെ കൊലപാതകം. 2021 ഡിസംബര്‍ 18നാണ് ഷാന്‍ കൊല്ലപ്പെട്ടത്. അതേസമയം, ഷാന്‍ വധക്കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."