കുറഞ്ഞ വിലക്ക് പുത്തന്‍ ബൈക്കുമായി ഹീറോ; ലക്ഷ്യം 125 സി.സി വിപണി
125 സി.സി കാറ്റഗറിയില്‍ കനത്ത മത്സരമാണ് ഇപ്പോള്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ മാര്‍ക്കറ്റില്‍ നടക്കുന്നത്. ബജാജ്, ടി.വി.എസ് മുതലായ നിരവധി ബ്രാന്‍ഡുകള്‍ ഭരിക്കുന്ന വിപണിയിലേക്ക് ഇപ്പോള്‍ ഹീറോയും എത്താന്‍ തയ്യാറെടുക്കുകയാണ്. പണ്ട് കാലത്തേതിനേക്കാള്‍ വ്യത്യസ്ഥമായി നിരവധി സ്‌പോര്‍ട്ടി ബൈക്കുകള്‍ ഇപ്പോള്‍ 125 ശ്രേണി കാറ്റഗറിയില്‍ ഇറങ്ങുന്നുണ്ട്. ഇവിടേക്കാണ് ഹീറോയുടെ കടന്നുവരവ്. എക്‌സ്ട്രീം 125r എന്ന മോട്ടോര്‍ സൈക്കിളിനെയാണ് കമ്പനി മാര്‍ക്കറ്റിലേക്ക് എത്തിക്കാന്‍ തയ്യാറെടുക്കുന്നത്. 2024ല്‍ നടക്കുന്ന ഹീറോ വേള്‍ഡ് എന്ന പരിപാടിയിലാണ് വാഹനത്തെ ഹീറോ അവതരിപ്പിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇതിനോടകം തന്നെ ബൈക്കിന്റെ ഫോട്ടോകള്‍ ഇന്റര്‍നെറ്റിലൂടെ ചോര്‍ന്നതിനാല്‍ വാഹന പ്രേമികള്‍ ആവേശത്തിലാണ്. മികച്ച ഡിസൈനില്‍ പുറത്തിറങ്ങുന്ന മോട്ടോര്‍സൈക്കിളിന് അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സാണ് ഉണ്ടാവുക.8,250 ആര്‍പിഎമ്മില്‍ 11.5 bhp പവറും 6,250 ആര്‍പിഎമ്മില്‍ 10.5 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ബൈക്കിന് 125 സി.സിയുടെ ശക്തമായ എഞ്ചിനായിരിക്കും ഉണ്ടായിരിക്കുക. ഏകദേശം 95,000 രൂപവരെയാണ് വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാന്‍ സാധിക്കുന്നത്.
ബിഎസ്, സിബിഎസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് പുറത്തിറങ്ങുക.അതേസമയം ഹീറോ മാവ്‌റിക്ക് എന്ന പുതിയ മോഡല്‍ റെട്രോ ബൈക്ക് കമ്പനി നാളെ പുറത്തിറങ്ങുന്നുണ്ട്.ഹീറോ മാവ്‌റിക്കിന് 2 ലക്ഷം രൂപ മുതല്‍ 2.20 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights:new hero xtreme 125 sporty bike leaked ahead of launch details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."