മഹാരാജാസ് കോളേജില്‍ കടുത്ത നിയന്ത്രണങ്ങള്‍; വൈകിട്ട് ആറിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ തുടരാനാകില്ല
കൊച്ചി: വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ങ്ങളെത്തുടര്‍ന്ന് അടച്ച മഹാരാജാസ് കോളേജില്‍ ഇനി മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്ക് വൈകിട്ട് ആറിന് ശേഷം ക്യാമ്പസില്‍ തുടരണമെങ്കില്‍ ഇനി മുതല്‍ പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി വേണ്ടിവരും. ഇതിനൊപ്പം വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ധരിക്കണമെന്നും കോളേജിലെ സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും കോളേജില്‍ ചേര്‍ന്ന അധ്യാപക രക്ഷകര്‍തൃ സംഘടന ജനറല്‍ബോഡി തീരുമാനിച്ചു.
ഇതിന് പുറമെ കൃത്യമായ ഇടവേളകളില്‍ പി.ടി.എ മീറ്റിങ്ങുകള്‍ നടത്താനും, അഞ്ച് സുരക്ഷാ ജീവനക്കാരെക്കൂടി നിയമിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.ഇന്ന് നടന്ന പി.ടി.എ യോഗത്തിന് പുറമെ ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ കോളേജ് തുറക്കന്നതുമായ തീരുമാനങ്ങളും തുടര്‍നടപടികളും ചര്‍ച്ച ചെയ്യും. വിദ്യാര്‍ത്ഥി സംഘടനകളുടെ ജില്ലാ നേതാക്കളും കോളേജ് അധിക്യതരും പങ്കെടുക്കുന്ന ഈ യോഗത്തില്‍ കളക്ടറും എത്തിയേക്കും.അതേസമയം കഴിഞ്ഞ ബുധനാഴ്ച്ചയാണ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം നടന്നത്.
Content Highlights:maharajas college students cant stay in the campus after 6 pm
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."