HOME
DETAILS

മുസ്‌ലിമിനുവേണ്ടിഇന്ത്യ സംസാരിക്കണം

  
backup
January 22 2024 | 17:01 PM

india-should-speak-for-muslims

"ബീയിങ് മുസ്‌ലിം ഇന്‍ ഹിന്ദു ഇന്ത്യ' എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ സിയാഉസ്സലാം ഇങ്ങനെ എഴുതുന്നു; "സ്വതന്ത്ര ഇന്ത്യയില്‍ തങ്ങള്‍ക്കൊരു രക്ഷിതാവില്ലെന്ന തിരിച്ചറിവ് മുസ്‌ലിം സമുദായത്തിനുണ്ടാവാന്‍ ഏറെ സമയമെടുത്തു. 2014 ആയപ്പോഴേക്കും പൊതുവേദിയില്‍ മുസ്‌ലിം എന്ന് ഉച്ചത്തില്‍ പറയാന്‍ രാഷ്ട്രീയക്കാര്‍ പോലും ഇല്ലാതായി. സാമൂഹിക വ്യവഹാരങ്ങളിലെല്ലാം മുസ്‌ലിം എന്നത് ന്യൂനപക്ഷം എന്നതിനു സൗകര്യപൂര്‍വം വഴിമാറി

ബി.ജെ.പി തങ്ങളുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് മുസ്‌ലിംകളുടെ പേരുകള്‍ നീക്കിയെങ്കില്‍, ഏറെ വ്യത്യസ്തമായിരുന്നില്ല കോണ്‍ഗ്രസും. ഹരീഷ് ഖാരെ"ദ വയറി'ല്‍ എഴുതിയതിങ്ങനെ; "ഒരു രാഷ്ട്രീയപാര്‍ട്ടി നേതാവും മുസ്‌ലിംകള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവരുടെ ഉത്കണ്ഠകള്‍, ആശങ്കകള്‍, അരക്ഷിതാവസ്ഥ എന്നിവ അഭിസംബോധന ചെയ്യാനും രാഷ്ട്രീയപാര്‍ട്ടികള്‍ തയാറാവുന്നില്ല. അവര്‍ക്കുവേണ്ടി പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ "ന്യൂനപക്ഷ പ്രീണനം' എന്ന "കുറ്റം' ആരോപിക്കപ്പെടുമോ എന്ന് രാഷ്ട്രീയക്കാര്‍ ഭയക്കുന്നു'.

സലാം ഇതുകൂടി കുറിക്കുന്നു; 'ഏറെ വൈകാതെ ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ അദൃശ്യന്യൂനപക്ഷമായി മാറും'.
എങ്കിലും സിയാഉസ്സലാമിന്റെ പുസ്തകം അവസാനിക്കുന്നത് പ്രതീക്ഷയുടെ ചെറുകുറിപ്പോടുകൂടിയാണ്: "ശഹീന്‍ബാഗ് മുന്നേറ്റവും ഡല്‍ഹി ജുമാമസ്ജിദിലുണ്ടായ വിപ്ലവാത്മക ഇടപെടലുകളും പണ്ഡിതരുടെ കാര്‍ക്കശ്യങ്ങളില്‍ അയവുവരുത്തിയിട്ടുണ്ട്. സിവില്‍ സര്‍വിസ് പോലുള്ള മത്സരപ്പരീക്ഷകളില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ നേട്ടം കൊയ്യുന്നതും പ്രതീക്ഷയ്ക്കുള്ള വകയാണ്. രാത്രി ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴും ഇരുട്ടാണ്, കനത്ത ഇരുട്ട്, നേര്‍ത്തൊരു പ്രകാശരശ്മി വരുമെന്നു കരുതാം. ഇതൊരുപക്ഷേ, പുതിയൊരു പ്രഭാതത്തിന്റെ തുടക്കമാവാം' എന്ന പ്രതീക്ഷയിലാണ് പുസ്തകം അവസാനിക്കുന്നത്.

പുസ്തകം വായിച്ചു മാറ്റിവച്ചപ്പോഴും മൂന്ന് ദൃശ്യങ്ങള്‍ നിരന്തരം എന്നെ ഉറക്കത്തില്‍ അലോസരപ്പെടുത്തി.


ദൃശ്യം ഒന്ന്: നമ്മള്‍ അരക്ഷിതര്‍
രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍പോലും സുരക്ഷിതരല്ല. "ദ ഹിന്ദു'വില്‍ 23 വര്‍ഷമായി പ്രവര്‍ത്തിക്കുന്നയാളാണ് ഈ പുസ്തകമെഴുതിയ സിയാഉസ്സലാം. എന്നാല്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരേന്ത്യയിലേക്കു പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നത് ഇതാണ്: "2022 സെപ്റ്റംബര്‍ ഒടുവിലാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ ബിസാദ ഗ്രാമത്തിലേക്കു തിരിച്ചത്. 2015ല്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാകിന്റെ വീട് സന്ദര്‍ശനമാണ് ലക്ഷ്യം. ആദ്യം അഖ്‌ലാകിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ് എന്നെ ഉപദേശിച്ചത് അങ്ങോട്ട് പോകരുതെന്നാണ്.

ഇനി പോവുകയാണെങ്കില്‍ തന്നെ രാവിലെ പോകാനും പറഞ്ഞു. സമാനമായ ഉപദേശം വീണ്ടും ലഭിച്ചത് അഖ്‌ലാകിന്റെ മരണാനന്തരചടങ്ങില്‍ പങ്കെടുത്ത, പ്രദേശവാസിയായ മുഹമ്മദ് ഖുമറില്‍ നിന്നാണ്. അവസാനമായി ഓട്ടോയില്‍ യാത്രചെയ്യവേ പ്രവേശ് കുമാറെന്ന ഓട്ടോഡ്രൈവറും പറഞ്ഞു, അവിടെ സാഹചര്യം അത്ര നല്ലതല്ല. ഠാക്കൂറുകളുടെ ഗ്രാമമാണ്; താങ്കളവിടെ പോകുന്നത് സുരക്ഷിതമല്ലെന്ന്. ഇതോടെ ഇന്ത്യയുടെ തെരുവുകളില്‍ പോലും ജീവന്‍ സുരക്ഷിതമല്ലെന്നു വ്യക്തമാവുകയായിരുന്നു'.


ദൃശ്യം രണ്ട്: അരുത്; അതിരുണ്ട്
സലാം പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതുന്നതിങ്ങനെ: "നൂറ്റാണ്ടുകളായി ഇന്ത്യയിലെ അധഃസ്ഥിത ജാതികള്‍ എന്താണോ അനുഭവിക്കുന്നത്, അതുതന്നെയാണ് ഇന്ന് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും സംഭവിക്കുന്നത്. ഭരണകൂടവും ഹിന്ദുത്വവാദികളും അവരോട് പറയുന്നത് നിങ്ങളിവിടെ ജീവിക്കാന്‍ യോഗ്യരല്ല, ഇവിടെ ആരാധിക്കരുത്, ഇവിടെ ഭക്ഷിക്കരുത്, ഇവിടെ കച്ചവടമരുത് എന്നൊക്കെയാണ്. ഇത്തരം ഉത്തരവുകളും അരുതായ്മകളും അവസാനിക്കുന്നേയില്ല. ദിവസേനയുള്ള അപമാനമാണിത്'.


ദൃശ്യം മൂന്ന്: നാം മുന്നേറിയോ?
ബാബരി മസ്ജിദ് തകര്‍ത്തപ്പോഴുള്ള വ്യക്തിഗത അനുഭവം ഓര്‍മിക്കുകയാണ് സിയാഉസ്സലാം: "നോയിഡയിലെ ഒരേയൊരു മുസ്‌ലിം കുടുംബം ഞങ്ങളുടേതായിരുന്നു. 1947ല്‍ പാകിസ്താനില്‍ നിന്നു വന്ന ഹിന്ദു കുടുംബം അയല്‍പക്കത്തുണ്ട്. പെഷവാര്‍ ഉപേക്ഷിച്ച് സമാധാനപൂര്‍ണമായ ഡല്‍ഹിയിലേക്ക് പലായനം ചെയ്യവേ ഓടുന്ന ട്രെയിനില്‍ വച്ചാണ് ആ വീട്ടിലെ സ്ത്രി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട 1992 ഡിസംബര്‍ ആറിന് അവരാണ് ഞങ്ങളുടെ കുടുംബത്തിന്റെ രക്ഷക്കെത്തിയത്.

ജീവിതത്തില്‍ പലായനവും മരണവും കണ്ട് കരുത്തയായ ആ അമ്മ വന്ന് എന്റെ ഉമ്മയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. കുറച്ചുസമയത്തിനു ശേഷം അവര്‍ ഞങ്ങളുടെ വീട്ടില്‍ തിരിച്ചെത്തി. "ഈ രാത്രി നിങ്ങളുടെ അമ്മ ഞാനാണ്. നിങ്ങളെ ഞാന്‍ തനിച്ചാക്കില്ല. നിങ്ങളുടെ ഉമ്മ ഞങ്ങളുടെ വീട്ടിലുറങ്ങും. അവരെക്കുറിച്ചോര്‍ത്ത് പേടിക്കണ്ട. ഞാനിവിടെ ഉറങ്ങാം. ആരെങ്കിലും വാതില്‍ മുട്ടിയാല്‍ ഞാന്‍ തുറന്നോളാം'.


2020 ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള ശിലാസ്ഥാപനം നടത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹര്‍ഷോന്മത്തരായി ആ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ് ടെലിവിഷന്‍ അവതാരകര്‍. റിമോട്ടില്‍ ടെലിവിഷന്‍ ചാനലുകള്‍ മാറിമറിഞ്ഞു. ആവേശഭരിതരായ അവതാരകരുടെ ഉന്മാദ മുഖങ്ങള്‍ വിവിധ ചാനലുകളില്‍. എല്ലാ ചാനലുകളുടെയും ഉള്ളടക്കവും അവതാരകുടെ സ്വരവും സമാനം. സലാം ഓര്‍മിക്കുന്നു. "ഇന്ന് എന്റെ അയല്‍പക്കത്തെ ഭൂരിപക്ഷ സമുദായത്തില്‍നിന്ന് ഒരു കുടുംബംപോലും തൊട്ടടുത്ത വീട്ടിലെ മുസ്‌ലിമിനെപ്പറ്റി ചിന്തിക്കുന്നില്ല. ആരും വീട്ടില്‍ വന്ന് എന്നെ ചേര്‍ത്തുപിടിച്ച്, ചിലപ്പോള്‍ ഇങ്ങനെയും സംഭവിക്കും എന്നു പറയുന്നില്ല.

പകരം, എല്ലായിടത്തും കാവി പതാകകള്‍ മാത്രം പാറുന്നു. പുറത്ത് അമിതാഹ്ലാദത്തിന്റെ ആര്‍പ്പുവിളികള്‍; ലജ്ജാവഹമായ വിജയദിനം. ഹിന്ദുരാഷ്ട്രം ആസന്നമായതിനു സമാനമാണ് എല്ലായിടുത്തെയും ആരവങ്ങളും ആഘോഷങ്ങളും. ഏതോ കായികമത്സരത്തില്‍ കിരീടം നേടിയതുപോലെ സ്ത്രീകളും പുരുഷന്മാരുമെല്ലാം വിജയാഹ്ലാദ റാലിയില്‍ അണിനിരക്കുന്നു. മത്സരത്തില്‍ ജയിച്ചവര്‍ പരാജയപ്പെട്ടവരെ നോക്കുക പതിവില്ല. പരാജിതര്‍ മിണ്ടാതെ കുനിഞ്ഞശിരസോടെ തിരക്കില്‍ മറയും. എന്നാല്‍ അത് വെറും കളി മാത്രം. ഇവിടെ ഞാന്‍ വീടിന്റെ വാതിലുകളടച്ച് മക്കളോടും ഭാര്യയോടും അകത്തു തന്നെയിരിക്കാന്‍ പറഞ്ഞ് വിളക്കുകളണച്ചു.

മട്ടുപ്പാവില്‍ നട്ടുവളര്‍ത്തിയ പച്ചപ്പിലേക്കു ശ്രദ്ധതിരിച്ചു. എതിര്‍പ്പോടെ, നിശബ്ദമായി ഞാന്‍ ചിന്തിച്ചു 1992നു ശേഷം നാമെത്ര ദൂരം താണ്ടി?'
നല്ല അയൽക്കാരനാണോ ഞാന്‍ എന്തുകൊണ്ടാണ് ഈ പുസ്തകം എന്നെ കരയിപ്പിച്ചത് എന്നതില്‍ ഇപ്പോള്‍ ബോധ്യമുണ്ട്. ഈ പുസ്തകത്തില്‍ സിയാഉസ്സലാം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രസക്ത കാര്യം, ഈ പോരാട്ടം തനിച്ചുതുടരാന്‍ ഇവിടുത്തെ മുസ്‌ലിംകള്‍ക്ക് കഴിയില്ല എന്നതുതന്നെ.

ഇസ്‌ലാമോഫോബിയ അതിന്റെ ഓരോ അധ്യായവും ചുരുളഴിച്ചുവിടുമ്പോള്‍ മുസ്‌ലിം ആയിരിക്കുക എന്നതുപോലും കഠിനമാണ്. അതിനാല്‍ ഇവിടെ ഇന്ത്യ തന്നെ സംസാരിക്കേണ്ടിയിരിക്കുന്നു. ഞാനെന്റെ അയല്‍ക്കാരനെ സംരക്ഷിക്കുമോ ഇല്ലയോ എന്നതുപോലുമല്ല ഇവിടുത്തെ ചോദ്യം; പകരം ഞാന്‍ നല്ല അയല്‍ക്കാരനാണോ എന്നതാണ്.

(ദി ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍. രാജഗോപാലുമായി സുപ്രഭാതം
പ്രതിനിധി സുരേഷ് മമ്പള്ളി നടത്തിയ
സംഭാഷണത്തിലെ അവസാന ഭാഗം)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  8 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  8 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  8 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  8 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  8 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  8 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago