കൈയ്യക്ഷരം അനുകരിക്കുന്ന എ.ഐ വരുന്നു;ദുരുപയോഗം ചെയ്യപ്പെടുമോ എന്ന് ആശങ്ക
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലും പിടി മുറുക്കുന്ന കാഴ്ച്ചയാണ് ഇക്കാലങ്ങളില്‍ കണ്ടുവരുന്നത്. മുമ്പ് അറിവിനും, ഉപദേശങ്ങള്‍ക്കുമൊക്കെയായി സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിച്ചിരുന്ന പലരും ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കായി ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ അധിഷ്ഠിത ചാറ്റ്‌ബോട്ടുകളെയാണ് ആശ്രയിക്കുന്നത് എന്നുള്ള പഠനങ്ങള്‍ പുറത്ത് വന്നിരുന്നു.
എന്നാല്‍ മനുഷ്യന്റെ കയ്യക്ഷരങ്ങളെ അനുകരിക്കുന്ന നിര്‍മ്മിത ബുദ്ധിയായ എച്ച്.ഡബ്യു.ടി എ.ഐയെ നിര്‍മ്മിച്ചിരിക്കുകയാണ് അബുദബിയിലെ മുഹമ്മദ് ബിന്‍ സയിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ഗവേഷകര്‍. ഒരാളുടെ കൈയ്യക്ഷരത്തെ വളരെ സമര്‍ത്ഥമായി അനുകരിക്കുന്ന എ.ഐയാണിത്.
എ.ഐയെ ഡേറ്റകള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതിനായി ഉപയോഗിക്കുന്ന ജനറേറ്റീവ് അഡ്‌വേഴ്‌സറിയല്‍ നെറ്റ് വര്‍ക്ക് അഥവാ ഗ്യാനിന് പകരം വിഷന്‍ ട്രാന്‍സ്‌ഫോര്‍മേഴ്‌സ് എന്ന ന്യൂറല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് എച്ച്.ഡബ്യുടി എ.ഐയെ കൈയ്യക്ഷരങ്ങള്‍ അനുകരിക്കാന്‍ ഗവേഷകര്‍ പരിശീലിപ്പിച്ചിരിക്കുന്നത്.
അതിനാല്‍ തന്നെ ഒരാളുടെ കൈയ്യക്ഷരം പകര്‍ത്താന്‍ അയാളുടെ എഴുത്ത് വിശദമായി പരിശോധിച്ച്,എഴുതിയ ആള്‍ അക്ഷരങ്ങളെ എങ്ങനെ യോജിപ്പിച്ചിരിക്കുന്നു, വാക്കുള്‍ക്കു തമ്മില്‍ എന്തുമാത്രം അകലമിട്ടിരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയെടുക്കാന്‍ ഈ എ.ഐക്ക് സാധിക്കുന്നു.
Content Highlights:AI Can Convincingly Mimic A Persons Handwriting Style Researchers Say
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."