ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
കോഴിക്കോട്: ബേപ്പൂരില്‍ അറ്റകുറ്റ പണികൾക്കായി നിർത്തിയിട്ട ബോട്ടിന് തീപിടിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഇന്നു പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിലനെന്ന ബോട്ടിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ വീല്‍ഹൗസ് ഉള്‍പ്പെടെ ബോട്ടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു.
ബേപ്പൂര്‍ ബോട്ട് യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ക്കായി കയറ്റിയിട്ടിരുന്ന ബോട്ടിനാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസമാണ് ബോട്ട് യാര്‍ഡില്‍ കയറ്റിയിട്ടത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ പരിശോധനക്ക് ശേഷമേ അപകട കാരണം വ്യക്തമാകൂ എന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മീഞ്ചന്തയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റും പൊലിസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ഫയര്‍ഫോഴ്‌സ് യൂണിറ്റിന് ഈ ഭാഗത്ത് എത്തിപ്പെടാന്‍ പ്രയാസം നേരിടേണ്ടി വന്നതിനാൽ തീ നിയന്ത്രണ വിധേയമാക്കാൽ വൈകിയാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."