HOME
DETAILS

'മുസ്‌ലിം സമുദായം തന്നെ അന്തസ്സോടെ പള്ളി മറ്റൊരിടത്തേക്ക് മാറ്റിയിരുന്നെങ്കില്‍ എല്ലാവര്‍ക്കും സന്തോഷമായേനേ'ശശി തരൂരിന്റെ ന്യായീകരണം ഇങ്ങനെ

  
backup
January 24 2024 | 08:01 AM

shashi-tharoor-on-sharing-ayodhya-idol-s-photo

'മുസ്‌ലിം സമുദായം തന്നെ അന്തസ്സോടെ പള്ളി മറ്റൊരിടത്തേക്ക് മാറ്റിയിരുന്നെങ്കില്‍ എല്ലാവര്‍ക്കും സന്തോഷമായേനേ'ശശി തരൂരിന്റെ ന്യായീകരണം ഇങ്ങനെ

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ താനിട്ട അനുകൂല പോസ്റ്റിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍ നല്‍കിയ വിശദീകരണം അതിലേറെ വിവാദമായിരിക്കുകയാണ്. മുസ്‌ലിം സമുദായം തന്നെ അന്തസ്സോടെ പള്ളി മറ്റൊരിടത്തേക്ക് മാറ്റിയാല്‍ എല്ലാവര്‍ക്കും സന്തോഷമായേനേ എന്നായിരുന്നു എം.പിയുടെ പ്രതികരണം.

പ്രതിഷ്ഠാ ദിനത്തില്‍ ' സീയാവര്‍ രാമചന്ദ്ര കീ ജയ്' (Hail Ramchandra to Siyavar ) എന്ന് കുറിച്ചു കൊണ്ട് ശശി തരൂര്‍ രാമവിഗ്രഹത്തിന്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തരൂരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു.

തിരുവന്തപുരം ലോ കോളേജില്‍ എത്തിയ ശശി തരൂരിനെ എസ്.എഫ്.ഐ, ഫ്രറ്റേണിറ്റി അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഉപരോധിച്ചു. ജനാധിപത്യ മതേതര കേരളത്തിന് അപമാനം എന്നര്‍ത്ഥം വരുന്ന പ്ലക്കാര്‍ഡുകളാണ് പ്രവര്‍ത്തകര്‍ തരൂരിനെതിരെ ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി തരൂര്‍ എത്തിയത്.

'1992 മുതല്‍ അയോധ്യ വിഷയത്തില്‍ ആര്‍ട്ടിക്കിള്‍ എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. അത് കൊണ്ട് ആ വിഷയത്തില്‍ ഒന്നും എനിക്ക് ഒളിക്കാനില്ല. ബാബരി മസ്ജിദ് പൊളിച്ചത് തെറ്റായിരുന്നു എന്ന് ഞാന്‍ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് കൂടി ഞാന്‍ പറഞ്ഞു' തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'അതേസമയം, രാമന്‍ ജനിച്ച സ്ഥലത്ത് ഒരു ക്ഷേത്രം കാണണം എന്നുള്ളത് പല ഹിന്ദുക്കളുടേയും ആഗ്രഹമാണ്.
പക്ഷെ അതിന് ഒരു മസ്ജിദിനെ പൊളിക്കുന്നത് നല്ല കാര്യമല്ല എന്നത് ഞാന്‍ ഇപ്പോഴും ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്.എന്നാല്‍ മുസ്‌ലിം സമുദായം അന്തസ്സോടെ പള്ളി മറ്റൊരിടത്തേക്ക് മാറ്റിപണിതിരുന്നു എങ്കില്‍ ഹിന്ദുക്കള്‍ അത് സന്തോഷത്തോടോടെ സ്വീകരിക്കുമായിരുന്നു,' ശശി തരൂര്‍ പറഞ്ഞു. സുപ്രിംകോടതി വിധി വരെ രാമക്ഷേത്ര വിവാദത്തില്‍ ഞങ്ങള്‍ക്ക് ഒരു നിലപാടുണ്ടായിരുന്നു. എന്നാല്‍, വിധിക്കുശേഷം അതേക്കുറിച്ചു പറയാനുള്ള അവകാശം നഷ്ടമായെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  7 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  7 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  7 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  7 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  7 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  7 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വേഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  7 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  7 days ago