ലോകത്തെ ഏറ്റവും നീളവും കരുത്തുമുള്ള വിമാനം സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യ; വാങ്ങുക 10 വിമാനങ്ങള്‍
ലോകത്തിലെ ഏറ്റവും നീളവും, കരുത്തേറിയ എഞ്ചിനും, ഇരട്ട എഞ്ചിന്‍ വാഹനങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുമുള്ള വിമാനമാണ് ബോയിങ് 777 എക്‌സ്. കുറഞ്ഞ ചെലവില്‍ ധാരാളം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കുന്ന ഈ വിമാനം സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ഓഗസ്റ്റില്‍ പുറത്ത് വന്ന കണക്കുകള്‍ അനുസരിച്ച് 363 വിമാനങ്ങളാണ് ബോയിങ് 777 എക്‌സ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഇതില്‍ 115 വിമാനങ്ങളും എമിറേറ്റ്‌സ് സ്വന്തമാക്കിയപ്പോള്‍, പത്തെണ്ണത്തിനാണ് എയര്‍ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്.
2013ലാണ് ബോയിങ് 777 എക്‌സിനെ ആദ്യമായി അവതരിപ്പിക്കുന്നത്. യാത്രാ വിമാനങ്ങളില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും കരുത്തുള്ള എഞ്ചിനുള്ള ഈ വാഹനത്തിന് കാര്യക്ഷമതയും വളരെക്കൂടുതലാണ്. ചിറകിന്റെ അറ്റം മടക്കാന്‍ സാധിക്കും എന്നതാണ് ഈ വിമാനത്തിന്റെ പ്രധാനസവിശേഷത.അതിനാല്‍ തന്നെ വിമാനത്താവളങ്ങളില്‍ എളുപ്പത്തില്‍ ബോയിങ് 777 എക്‌സിനെ നിയന്ത്രിക്കാന്‍ സാധിക്കും.2025ന്റെ തുടക്കത്തിലാണ് വിമാനങ്ങളുടെ വിതരണം ആരംഭിക്കുന്നത് എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
Content Highlights:Air India deploys newly inducted Boeing 777 aircraf
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."