HOME
DETAILS
MAL
194 ഇടങ്ങളില്‍ മിന്നല്‍ പരിശോധന; കൊച്ചിയില്‍ പിടിയിലായത് 114 പേര്‍
backup
January 24 2024 | 14:01 PM
194 ഇടങ്ങളില്‍ മിന്നല്‍ പരിശോധന; കൊച്ചിയില്‍ പിടിയിലായത് 114 പേര്‍
കൊച്ചി: ഓപ്പറേഷന്‍ ജാഗ്രതയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 24 മണിക്കൂറിനിടെ 114 പേരെ പിടികൂടി കൊച്ചി പൊലീസ്. ഏറെ നാളായി പിടികിട്ടാതിരുന്ന പ്രതികളെയടക്കം വിവിധ കേസുകളിലെ 114 പേരെയാണ് 'ഓപ്പറേഷന്‍ ജാഗ്രത'യിലൂടെ പിടികൂടിയതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ വ്യക്തമാക്കി.
24 മണിക്കൂറിനുള്ളില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരെ വലയിലാക്കിയത്. വധശ്രമം, പോക്‌സോ അടക്കമുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളടക്കമുള്ളവരാണ് പിടിയിലായതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ വ്യക്തമാക്കി. 194 സ്ഥലങ്ങളിലാണ് 'ഓപ്പറേഷന്‍ ജാഗ്രത'തയുടെ ഭാഗമായി കൊച്ചി പൊലീസ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."