യുഎഇ എസ്‌കെഎസ്എസ്എഫ് നാഷണൽ സർഗലയം 28ന്; ഒരുക്കങ്ങൾ പൂർത്തിയായി
ദുബൈ: യുഎഇ നാഷണൽ എസ്‌കെഎസ്എസ്എഫ് ജനുവരി 28ന് അൽ ഖൂസ് ഡ്യു വെയ്ൽ സ്‌കൂളിൽ നടത്തുന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ ധാർമിക-കലാ-സാഹിത്യ സംഗമമായ സർഗലയം ഗംഭീരമാക്കാൻ അൽ വുഹൈദ സുന്നി സെൻറർ മദ്രസ്സയിൽ ചേർന്ന സ്വാഗതസംഘം അവലോകന യോഗം തീരുമാനിച്ചു. സ്വാഗതസംഘം വർക്കിങ് ചെയർമാനും നാഷണൽ എസ്‌കെഎസ്എസ്എഫ് പ്രസിഡണ്ടുമായ സയ്യിദ് ശുഐബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ഉപദേശക സമിതി അംഗവും ദുബൈ സുന്നി സെൻറർ വൈസ് പ്രസിഡണ്ടുമായ സയ്യിദ് സക്കീർ ഹുസൈൻ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. സുപ്രഭാതം സിഇ ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ ആമുഖഭാഷണം നടത്തി.
വിവിധ വിങ്ങുകളെ പ്രതിനിധീകരിച്ച് നാഷണൽ സർഗലയം ചെയർമാൻ നുഹ്മാൻ തിരൂർ (പ്രോഗ്രാം), നിഷാർ കരിക്കാട് ( മീഡിയ), സാജിദ് തിരൂർ (ഐടി), ഹസീബ് വയനാട് ( ട്രാൻസ്‌പോർട്ട്), ഷാനിഫ് ബാഖവി (റിസപ്‌ഷൻ), സുലൈമാൻ ബാവ (ഫുഡ്), മുഹമ്മദ് പാണത്തൊടി (ട്രോഫി), ഷാക്കിർ ഫറോക്ക് (പ്രചാരണം), സലാം വെട്ടത്തൂർ (മെഡിക്കൽ), ഫാസിൽ മെട്ടമ്മൽ (സ്റ്റേജ് & സൗണ്ട്), റഫീഖ് എതിർത്തോട് (വിഖായ) തുടങ്ങിയവർ സംസാരിച്ചു .
ചീഫ് കോ ഓർഡിനേറ്റർ ഹസ്സൻ രാമന്തളി, ഫൈസൽ പയ്യനാട്, ഷമീം പന്നൂർ, ടി.പി.കെ ഹക്കീം, ജമാലുദ്ദീൻ മഞ്ചേരി, സുഹൈർ അസ്ഹരി, പി.എച്ച് അസ്ഹരി, സഈദ് തളിപ്പറമ്പ്, ഇസ്മായിൽ ഷാർജ, സുബൈർ മാങ്ങാട്, അബ്ദുള്ള നഈമി, ഹംസ മൗലവി, നൗഷാദ് വയനാട്, ഷമീർ ഒഞ്ചിയം, ഷാദ് വെള്ളിയാട്, ബഷീർ മന്നാനി, ഷർഫറാസ് കാസർഗോഡ്, മുഹമ്മദ് റാഫി പൂനൂർ, റാഫി കോഴിച്ചെന, ഹസൻ പല്ലാർ, നിസാം ഇരിമ്പിളിയം, ജംഷീദ് അടുക്കം, അബ്ദുൽ ബാസിത് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
എസ്‌കെഎസ്എസ്എഫ് നാഷണൽ ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ഹുദവി സ്വാഗതവും ടി.എം.എ സിദ്ദീഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."