HOME
DETAILS

ശ്രീമന്ത ശങ്കർദേവ് രാഹുൽ രാജ്യത്തോട് പറയുന്നത്

  
backup
January 25 2024 | 00:01 AM

shrimantha-shankardevrahul-tells-the-nation

അനൂപ് വി.ആർ


അയോധ്യയിൽ നരേന്ദ്രമോദിയുടെ പ്രതിഷ്ഠ നടക്കുന്ന സമയം രാഹുൽ ഗാന്ധി എന്ത് ചെയ്യാൻ പോവുന്നു എന്നത് പലരും കാത്തിരുന്ന രാഷ്ട്രീയ സമസ്യയായിരുന്നു. അന്നേദിവസം അസമിൽ ഭാരത് ന്യായ് യാത്രയിൽ ശ്രീമന്ത് ശങ്കർദേവിൻ്റെ ആരാധനാലയത്തിൽ സന്ദർശനം നടത്താനുള്ള തീരുമാനത്തെ പരിഹസിച്ചത് സംഘ്പരിവാർ പ്രചാരകർ മാത്രമല്ല, സ്ഥിരം സംഘ്പരിവാർവിരുദ്ധ പോരാളികൾകൂടിയാണ്. അത്തരം പ്രചാരണങ്ങൾ മൃദുഹിന്ദുത്വം എന്ന പതിവ് പരികൽപനയുമായി കൂട്ടിക്കെട്ടിയായിരുന്നു. ഇത്തരം ഉപരിപ്ലവ വാചാലതകൾ നടത്തിയവർ മനസിലാക്കാത്തതോ മനസിലായിട്ടും ബോധപൂർവം അവഗണിച്ചതോ ആയ വിഷയം ആരാണ് ശ്രീമന്ത് ശങ്കർ ദേവ് എന്നതാണ്.

സംഘ്പരിവാർ പ്രതിനിധാനം ചെയ്യുന്ന സങ്കുചിത ഹിന്ദുത്വത്തിൻ്റെ പ്രതീകമല്ല ശ്രീമന്ത് ശങ്കർദേവ്. അതിൻ്റെ എതിർസ്ഥാനത്ത് നിലയുറപ്പിക്കുന്നു എന്നതുകൂടിയാണ് സമകാലിക പ്രസക്തി. ശങ്കർദേവിൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് ചണ്ട് ചന്ദ്സായ് എന്ന മുസ് ലിം തുന്നൽക്കാരനായിരുന്നു. മാത്രമല്ല, അസമിലെ മുസ് ലിം ജനസാമാന്യത്തിനിടയിൽ ആ നിലയിൽ അദ്ദേഹം അസാമാന്യ സ്വാധീനശക്തി ആർജിക്കുകയും ചെയ്തിട്ടുണ്ട്. അത് തിരിച്ചറിയുന്നതിനാലാണ്, അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ അയോധ്യാ പ്രതിഷ്ഠയുടെ സമയത്തുള്ള രാഹുൽ ഗാന്ധിയുടെ ശങ്കർ മഹാദേവ് ആരാധനാലയ സന്ദർശനത്തെ എതിർത്തതും. അതുതന്നെയാണ് സംഘ്പരിവാർ വിരുദ്ധരാൽ തിരിച്ചറിയപ്പെടാതെ പോകുന്നതും.


മുസ് ലിം വിമുക്തവും വിരുദ്ധവുമായ ദേശീയതയ്ക്ക് സംഘ്പരിവാർ അയോധ്യയിൽ തുടക്കം കുറിക്കുന്ന ദിവസമാണ് ശ്രീമന്തയുടേതുപോലുള്ള മുസ് ലിം ബന്ധിത പാരമ്പര്യങ്ങളോട് രാഹുൽ ഗാന്ധി സംസാരിച്ച് തുടങ്ങുന്നത്. സംഘ്പരിവാർ ഹിന്ദി ഹൃദയഭൂമിയിൽ പ്രക്ഷേപിക്കുന്ന ഹിംസാത്മക ഹിന്ദുത്വയ്ക്ക് എതിരിൽ ഇത്തരം ചില വിപരീതങ്ങളുടെ സാധ്യതകളെക്കുറിച്ചുകൂടിയാണ് രാഹുൽ രാജ്യത്തോട് സംസാരിക്കുന്നത്. അസമിൽ അത് ശങ്കർദേവാണെങ്കിൽ മഹാരാഷ്ട്രയിൽ ഷിർദ്ദി സായിബാബയും കേരളത്തിൽ ശ്രീനാരായണ ഗുരുവുമാണ്.


എങ്ങനെ സംഘ്പരിവാറിനെ എതിർക്കും എന്നതിന് നമ്മുടെ മുന്നിൽ ഒറ്റവാക്കിൽ മറുപടിയില്ല. പക്ഷേ, ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിൽ അതിൻ്റെ നിരവധി മാതൃകകൾ കാണാം. തുളസീദാസും കബീർദാസുമൊക്കെ പങ്കുവയ്ക്കുന്ന ആ ധാരയുടെ നൈരന്തര്യം ഗാന്ധിയിലും കാണാം. ഈശ്വർ അല്ലാ തേരേ നാം, സബ് കോ സമ്മതി ദേ ഭഗവാൻ എന്ന് പറയുന്നിടത്ത് സംഘ്പരിവാർ പറയുന്ന വെറുപ്പിൻ്റെ രാഷ്ട്രീയത്തിനും മറുപടിയുണ്ട്. മോദിയുടെ അൻപത്താറിഞ്ചിൻ്റെ അഗ്രസീവ് രാഷ്ട്രീയത്തെ രാഹുൽ ഗാന്ധി നേരിടുന്നതും അഹിംസാത്മക സ്നേഹംകൊണ്ടാണ്. അതുകൊണ്ടാണ് അസമിൽ അക്രമാസക്ത ആൾക്കൂട്ടത്തിന് നടുവിലേക്ക് ഇറങ്ങിനിന്ന് സ്നേഹത്തോടെ സംസാരിക്കാൻ രാഹുലിന് കഴിയുന്നത്.


രാജ്യം ഇതുവരെ കാണാഞ്ഞ വെറുപ്പിനോടാണ് രാഹുലിന് സംസാരിക്കേണ്ടിവരുന്നത്. അതിനാൽതന്നെ മുൻ മാതൃകകളില്ലാത്ത രാഷ്ട്രീയഭാഷ രാഹുലിന് വികസിപ്പിക്കേണ്ടതുണ്ട്. സാമർഥ്യത്തേക്കാൾ സത്യമായിരിക്കും അതിൻ്റെ മുഖമുദ്ര. ഒരു യാത്രകൊണ്ടോ വരാൻ പോകുന്ന ഒരു തെരഞ്ഞെടുപ്പു കൊണ്ടോപോലും തീരുന്നതാകില്ല, സമയം ആവശ്യമുണ്ട്. വിമർശിക്കുന്നതിനുമുൻപ്, രാഹുലിന് ആ സമയം കൊടുത്തേ മതിയാവൂ. ചുരുങ്ങിപക്ഷം, ഈ പരിശ്രമങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ എങ്കിലും മാനിക്കേണ്ടതുണ്ട്. ഏറ്റവും അപകടകരമായ വ്യക്തിയേയും പ്രത്യയശാസ്ത്രത്തേയുമാണ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നേരിടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago