പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു
കൊല്ലം: എസ്.എന്‍ കോളജില്‍ കെമിസ്ട്രി പൂര്‍വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഗമം നടന്നു. ഹൈക്കോടതി മുന്‍ ജസ്റ്റിസ് എസ്. സിരിജഗന് ഉദ്ഘാടനം ചെയ്തു. കെം ആലുമിനി എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ഥി - അധ്യാപക കൂട്ടായ്മയ്ക്ക് പ്രൊഫ. കെ സത്യദാസ് തുടക്കമിട്ടു. പ്രിന്‍സിപ്പാള്‍ ഡോ. കെ.ബി. മനോജ് അധ്യക്ഷനായി. കെമിസ്ട്രി വിഭാഗം മേധാവി ഡോ. വി.എല്‍ പുഷ്പ, ഡോ. വസന്തകുമാര്‍ സാംബശിവന്, പ്രൊഫ.കെ. സരുണ്‍ കുമാര്‍ സംസാരിച്ചു.
കെം ആലമ്നി ഭാരവാഹികളായി പ്രൊഫ. ആര്. ഉദയഭാനു (പ്രസിഡന്റ്), ഡോ. വസന്തകുമാര്‍ സാംബശിവന് (സെക്രട്ടറി), ഡോ.എസ്.വി. മനോജ് (ട്രഷറര്‍) മുപ്പതംഗ നിര്വ്വാഹകസമിതിക്കും രൂപമായി. എസ്.എന്‍. ട്രസ്റ്റ് മാനേജര്‍, കോളേജ് പ്രിന്‍സിപ്പല്‍, കെമസിട്രി വകുപ്പ് മേധാവി എന്നിവര്‍ അടങ്ങുന്ന രക്ഷാധികാര സമിതിക്കും രൂപമായി. സംഗമത്തില്‍ 1956 മുതലുളള പൂര്വ്വവിദ്യാര്ഥികളും അധ്യാപകരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."