സമസ്ത പ്രസിഡൻറ് സയ്യിദുൽ ഉലമക്ക് ഒമാനിൽ വൻ സ്വീകരണം
ഫോട്ടോ : സമസ്ത നൂറാം വാർഷിക ഒമാൻ തല പ്രചാരണ ഉദ്ഘാടനം സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിക്കുന്നു.സയ്യിദ് ഷംസുദ്ദീൻ തങ്ങൾ സോഹാർ,മുഹിയുദ്ദീൻ മുസ്‌ലിയാർസൂർ,റ ഈ സ് അഹമ്മദ്,യുകെ ഇമ്പിച്ചാലി മുസ്ല്യാർ , ,ജുമുഅ സഹീദ് സുൽത്താൻ അൽ ഖാസിമി,അൻവർ ഹാജി,മുഹമ്മദലി ഫൈസി ,കെ എൻ എസ് മൗലവി സമീപം.
മസ്കത്ത്: ഹൃസ്വ സന്ദർശനാർത്ഥം ഒമാനിൽ എത്തിയ സമസ്ത പ്രസിഡണ്ട്സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഒമാനിൽ പ്രൗഢോജ്വല സ്വീകരണം നൽകി.മസ്കത്ത് സുന്നി സെൻറർ മദ്രസയിൽ വച്ച് നടന്ന സ്വീകരണ പരിപാടികെഎംസിസി പ്രസിഡണ്ട് റഈസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.എസ്.ഐ.സി, സുന്നി , സുന്നീ സെന്റർ പ്രസിഡണ്ട് അൻവർ ഹാജി അധ്യക്ഷത വഹിച്ചു. സൂർ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മുഹ്യുദ്ധീൻ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.സമസ്ത നൂറാം വാർഷിക ഒമാൻ തല പ്രചരണഉദ്ഘാടനവും സമാപന പ്രാർത്ഥനയും തങ്ങൾ നിർവഹിച്ചു.റെയിഞ്ച് ജനറൽ സെക്രട്ടറി യുകെ ഇമ്പിച്ചാലി മുസ്ലിയാർക്ക്,അഷ്റഫ് കിണവക്കൽ.ഷക്കീർ ഫൈസി ആശംസകൾ നേർന്നു.ബാംഗ്ലൂരിൽ നടക്കുന്ന നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിലേക്ക് ഒമാൻ സമസ്ത ഘടകങ്ങളുടെ സംഭാവന അൻവർ ഹാജി ജിഫ്രി മുത്തു കോയതങ്ങളെ ഏൽപ്പിച്ചു.ഇന്ന് സൂറിൽ വച്ച് നടക്കുന്ന സൂർ കേരള മുസ്ലിം ജമാഅത്തിന്റെ നാല്പതാം വാർഷികവും,ഒമാൻ എസ്കെഎസ്എസ്എഫ് നടത്തുന്ന മനുഷ്യജാലികയും പബഹുമാനപ്പെട്ട തങ്ങൾ ഉദ്ഘാടനം ചെയ്യും. റെയ്ഞ്ച് പ്രസിഡണ്ട് എൻ മുഹമ്മദലി ഫൈസി സ്വാഗതവും സുന്നിസെൻറർ സെക്രട്ടറി സാജുദ്ദീൻ ബഷീർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."