ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നുവെന്ന് പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട്
വാരാണസി: ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട്. ഹരജിക്കാരായ അഞ്ചു സ്ത്രീകളുടെ അഭിഭാഷകനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവിലെ നിര്‍മ്മിതിക്ക് താഴെ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇതിന് മുകളിലാണ് പള്ളി നിര്‍മ്മിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. ഭൂമിക്ക് താഴെനിന്ന് ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്നും ക്ഷേത്രത്തിന്റെ തൂണുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ ശാസ്ത്രീയ സര്‍വേ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ വാരാണാസി ജില്ല കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഹിന്ദുമുസ്‌ലിം വിഭാഗങ്ങള്‍ക്ക് സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ നല്‍കാനും ഉത്തരവില്‍ പറഞ്ഞിരുന്നു.
ഡിസംബര്‍ 18നാണ് മുദ്രവച്ച കവറില്‍ സര്‍വെ റിപ്പോര്‍ട്ട് എ.എസ്.ഐ വാരാണസി ജില്ല കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, സര്‍വ്വേ റിപ്പോര്‍ട്ട് നാലാഴ്ചത്തേക്ക് പരസ്യപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് വാരണസി ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നുവെന്ന് പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."