ഇന്ത്യന് റിപ്പബ്ളിക് ദിനാഘോഷം: വിവിധ എമിറേറ്റുകളിൽ എസ്കെഎസ്എസ്എഫ് മനുഷ്യ ജാലിക ഇന്ന്
ദുബൈ: ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ എസ്കെഎസ്എസ്എഫ് കേരള ഘടകത്തിന്റെ കീഴിൽ എഴുപത്തി അഞ്ചാം ഇന്ത്യന് റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് അറുപതോളം കേന്ദ്രങ്ങളിൽ നടക്കുന്ന ‘മനുഷ്യ ജാലിക' ഭാഗമായി യുഎഇയിലെ വിവിധ സ്ഥലങ്ങളിലും പരിപാടികൾ നടക്കുന്നു.
അജ്‌മാൻ സത്യധാര സെന്ററിൽ ഇന്ന് രാത്രി 10നും അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഇന്ന് രാത്രി 7 മണിക്കുമാണ് മനുഷ്യ ജാലിക നടക്കുക.
അജ്മാനിൽ നടക്കുന്ന പരിപാടിയിൽ യുഎഇ നാഷണൽ എസ്‌കെഎസ്എസ്എഫ് പ്രസിഡണ്ട് സയ്യിദ് ശുഐബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. സിദ്ധീഖ് ദാരിമി ബക്കളം പ്രമേയ പ്രഭാഷണം നടത്തും. എസ്കെഎസ്എസ്എഫ് മുപ്പത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള മുഖദ്ദസ് പ്രഭാഷണം സുപ്രഭാതം സിഇഒ മുസ്തഫ മാസ്‌റ്റർ മുണ്ടുപാറ നിർവഹിക്കും. കെഎംസിസി അജ്മാൻ സംസ്ഥാന പ്രസിഡണ്ട് ഫൈസൽ കരീം, ഇൻകാസ് അജ്മാൻ സംസ്ഥാന പ്രസിഡണ്ട് നസീർ മുറ്റിച്ചൂർ, സുന്നി സെന്റർ പ്രസിഡണ്ട് അലവിക്കുട്ടി ഫൈസി, നാസർ സുവൈദി മദ്രസ സദർ മുഅല്ലിം അബ്ദുൽ കരീം ഫൈസി, നാഷണൽ എസ്കെഎസ്എസ്എഫ് നേതാക്കളായ നൗഷാദലി ഫൈസി, അനസ് അസ്അദി, അജ്മാൻ ഹാദിയ സെക്രട്ടറി ബഷീർ ഹുദവി, മുഹമ്മദ് മദനി, ഇസ്മായിൽ എമിറേറ്റ്സ്, സലീം ഹുദവി എന്നിവർ പങ്കെടുക്കും. അജ്‌മാൻ എസ്കെഎസ്എസ്എഫ് പ്രസിഡന്റ് ഹുസ്സൈൻ പുറത്തൂർ അധ്യക്ഷത വഹിക്കും.
അബുദാബി ഇന്ത്യന് ഇസ്‌ല മിക് സെന്ററിലെ പരിപാടി അബുദാബി സുന്നി സെന്റർ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്യും.
അബുദബി എസ്കെഎസ്എസ്എഫ് പ്രസിഡണ്ട് അഡ്വ. ശറഫുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. അബുദാബി സുന്നി സെന്റർ വൈസ് പ്രസിഡണ്ട് ഉസ്താദ് ഹാരിസ് ബാഖവി പ്രമേയ പ്രഭാഷണം നടത്തും. ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് ബാവ ഹാജി, ഫാ. എൽദോ എം. പോൾ എന്നിവർ വിശിഷ്ടാതിഥികളായി എത്തും. മദ്രസ വിദ്യാർത്ഥികളുടെ ദഫ്, ജാലിക ഗാനം, വിഖായ മാർച്ച് പാസ്റ്റ് തുടങ്ങിയവ പരിപാടിക്ക് മാറ്റ് കൂട്ടും.
അബുദാബി സുന്നി സെന്റർ നേതാക്കളായ ഉസ്താദ് കെ.പി കബീർ ഹുദവി, ഉസ്താദ് റഊഫ് അഹ്സനി, ഇബ്രാഹീം മുസ്ലിയാർ, സയ്യിദ് റഫീഖുദ്ധീൻ തങ്ങൾ, ഇ.പി കബീർ ഹുദവി, അശ്രഫ് ഹാജി വാരം, യു എ ഇ നാഷണൽ എസ്കെഎസ്എസ്എഫ് നേതാക്കളായ മൻസൂർ മൂപ്പൻ, ശാഫി ഇരിങ്ങാവൂർ, ഹാശിർ വാരം, കെ.പി അബ്ദുൽ വഹാബ് ഹുദവി, ജാബിർ വാഫി തുടങ്ങിയവർ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."