പള്ളി പൊളിച്ചവര്‍ ക്ഷേത്രനിര്‍മ്മാണത്തിനായി മുസ്‌ലിം ഭരണാധികാരികളോട് സഹായം തേടുന്നു; ജി സുധാകരന്‍
മണ്ണഞ്ചേരി : ബാബറിമസ്ജീദ് തകര്‍ത്തവര്‍ ക്ഷേത്രംനിര്‍മ്മിക്കാന്‍ മുസ്‌ലീം ഭരണാധികാരികളോട് സഹായം അഭ്യര്‍ത്ഥിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നാട്ടുകാര്‍ കാണുന്നതെന്ന് പൊതുമാരാമത്ത് വകുപ്പുമന്ത്രി ജി.സുധാരന്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 15 ന് നഗരത്തില്‍ സംഘടിപ്പിച്ച യുവസാഗരം ക്യാമ്പയിന്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഷാര്‍ജയിലെ ഹിന്ദുമതവിശ്വാസികള്‍ക്കായി ക്ഷേത്രം പണിയാനുള്ള അനുവാദം തരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി അവിടുത്തെ ഭരണാധികാരികളോട് ആവശ്യപ്പെട്ടത്. മാനവികതയെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളവരായത്‌കൊണ്ട് ഷാര്‍ജയിലെ ഭരണാധികാരി മാന്യത കാട്ടുകയും ഹിന്ദുക്കള്‍ക്ക് ആരാധിക്കാനുള്ള എല്ലാസൗകര്യങ്ങളും ഒരുക്കി നല്‍കിയെന്നും സുധാകര്‍ പറഞ്ഞു.ഈ വ്യത്യാസം മോഡിയും സംഘപരിവാരങ്ങളും എന്നാണ് മനസിലാക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണം എന്നത് ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.ഭരണാധികാരികള്‍ വര്‍ഗ്ഗീയമായല്ല പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതെന്നും തികച്ചും ഭരണഘടനാപരമായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
എന്നാല്‍ പലകാര്യങ്ങളിലും ഇന്ത്യന്‍ ഭരണാധികാരികള്‍ ഇവ ലംഘിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മറ്റിയംഗം അനിത സ്വാതന്ത്ര്യസംരക്ഷണപ്രതിജ്ഞചൊല്ലികൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."