'വിശുദ്ധ ഗേഹം സ്പര്‍ശിക്കാന്‍ സാധിച്ച അതീവസൗഭാഗ്യത്തിന്റെ ഈ നിമിഷം സമ്മാനിച്ച അല്ലാഹുവിന് നന്ദി' ഉംറ നിര്‍വ്വഹിച്ച് ഉമര്‍ അബ്ദുല്ല
'വിശുദ്ധ ഗേഹം സ്പര്‍ശിക്കാന്‍ സാധിച്ച അതീവസൗഭാഗ്യത്തിന്റെ ഈ നിമിഷം സമ്മാനിച്ച അല്ലാഹുവിന് നന്ദി' ഉംറ നിര്‍വ്വഹിച്ച് ഉമര്‍ അബ്ദുല്ല
ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഉമര്‍ അബ്ദുല്ല ഉംറ നിര്‍വഹിച്ചു. പിതാവും മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയോടൊപ്പമാണ് ഉമര്‍ അബ്ദുല്ല ഉംറ നിര്‍വഹിച്ചത്.
'അല്ലാഹു എന്റെ ഉംറ സ്വീകരിക്കട്ടെ' എന്ന അടിക്കുറിപ്പോടെയാണ് ഉംറ നിര്‍വഹിച്ച ശേഷമുള്ള ചിത്രങ്ങള്‍ ഉമര്‍ അബ്ദുല്ല പോസ്റ്റ് ചെയ്തത്. തല മുണ്ഡനം ചെയ്ത ശേഷമുള്ള ചിത്രങ്ങളും ഇതിലുണ്ട്. 'കഅബയില്‍ കരങ്ങള്‍ സ്പര്‍ശിക്കാന്‍ കഴിഞ്ഞ സൗഭാഗ്യത്തിന്റെ ഈ നിമിഷങ്ങള്‍ക്ക് അത്രമേല്‍ നന്ദി..' -മറ്റൊരു പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.
May Almighty Allah accept my Umrah. pic.twitter.com/6bCmXi8I5d
— Omar Abdullah (@OmarAbdullah) January 25, 2024
മക്കയിലെത്തിയ അദ്ദേഹം കഅ്ബ ഉള്‍പ്പെടെ പുണ്യസ്ഥലങ്ങളില്‍നിന്നുള്ള നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.
Deeply grateful for this moment of good fortune, to lay my hands on Bayt Allah, The House of God. pic.twitter.com/x6w70dn6EP
— Omar Abdullah (@OmarAbdullah) January 25, 2024
ഇരുവരും ഉംറ നിര്‍വഹിക്കാനുള്ള വേഷമായ 'ഇഹ്‌റാമി'ല്‍ വിമാനത്തില്‍ യാത്ര പുറപ്പെടുന്നതിന്റെ ചിത്രങ്ങളും ഉമര്‍ പങ്കുവെച്ചിരുന്നു. 'അല്ലാഹുവേ..ഞാന്‍ ഉംറ നിര്‍വഹിക്കാന്‍ പുറപ്പെടുകയാണ്. അത് എളുപ്പമുള്ളതാക്കുകയും സ്വീകരിക്കുകയും ചെയ്യണേ…' എന്ന പ്രാര്‍ഥനക്കൊപ്പമാണ് പിതാവുമൊത്തുള്ള യാത്രയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
Allāhumma innī urīdu l-‘umrata fa yassirhā lī wa taqabbalhā minnī.
— Omar Abdullah (@OmarAbdullah) January 24, 2024
O Allah, I intend to perform Umrah, so make it easy for me and accept it from me. pic.twitter.com/zW6MV9gTD9
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."