HOME
DETAILS
MAL
പാലായിലെ സൂചനാബോര്‍ഡില്‍ കെ എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി; പരിശോധിക്കുമെന്ന് നഗരസഭ
backup
January 26 2024 | 10:01 AM
സൂചനാബോര്‍ഡില്‍ കെ എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി
കോട്ടയം: കെ.എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ ഈരാറ്റുപോട്ടയില്‍ സ്ഥാപിച്ച നഗരസഭ സൂചനാ ബോര്‍ഡ്. പാലാ - ഈരാറ്റുപേട്ട റോഡില്‍ സ്ഥാപിച്ച ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയുടെ ബോര്‍ഡിലാണ് പേര് തെറ്റായി രേഖപ്പെടുത്തിയത്.
കെ എം മാണി എന്നതിനു പകരം 'ക എം മാണി ' എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ബോര്‍ഡില്‍ അക്ഷരത്തെറ്റും കടന്ന് കൂടിയിട്ടുണ്ട്. ബോര്‍ഡിലെ പിശക് പരിശോധിക്കുമെന്ന് പാലാ നഗരസഭാ ഭരണ സമിതി വ്യക്തമാക്കി. കരാറുകാരന്റെ പിഴവാണെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."