HOME
DETAILS

നിതീഷിന്റെ രാജി: പോയവര്‍ പോകട്ടെയെന്ന് ഖാര്‍ഗെ, പ്രതികരിക്കാതെ രാഹുല്‍

  
backup
January 28 2024 | 07:01 AM

like-aaya-ram-gaya-ram-mallikarjun-kharge-on-nitish-kumars-exit

നിതീഷിന്റെ രാജി: പോയവര്‍ പോകട്ടെയെന്ന് ഖാര്‍ഗെ, പ്രതികരിക്കാതെ രാഹുല്‍

കാലബുര്‍ഗി(കര്‍ണാടക): ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഇത് സംഭവിക്കുമെന്ന് തനിക്കറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ആയാ രാം ഗയാ റാം ഇതുപോലെ കുറേ പേര്‍ നാട്ടിലുണ്ട്' അദ്ദേഹം പരിഹസിച്ചു. പോകുന്നവര്‍ പോകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നേരത്തെ ഞങ്ങളും നിതീഷും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ലാലുജിയോടും തേജസ്വിയോടും സംസാരിച്ചപ്പോഴും അവര്‍ നിതീഷ് പോകുമെന്നു തന്നെയാണ് പറഞ്ഞത്. അദ്ദേഹത്തിന് ഇവിടെ നില്‍ക്കണമെങ്കില്‍ നില്‍ക്കുമായിരുന്നു. അദ്ദേഹം പോകാനാണ് തീരുമാനിച്ചത്' ഖാര്‍ഗെ പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ബിഹാറിലെ ഭരണമുന്നണിയിലെ വിള്ളല്‍ പ്രകടമാക്കി വെള്ളിയാഴ്ചത്തെ ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്നില്‍ നിതീഷ് തനിച്ചാണ് പങ്കെടുത്തത്. ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് വിരുന്നിനെത്തിയില്ല.
പുതിയ സാഹചര്യത്തില്‍ ലാലു പ്രസാദ് യാദവ്, നിതീഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. നേരത്തെ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് ക്ഷണിക്കാന്‍ സോണിയാഗാന്ധി വിളിച്ചപ്പോഴും നിതീഷ് ഫോണെടുത്തരുന്നില്ല.

ഒരുകാലത്ത് എന്‍.ഡി.എയുടെ ഭാഗമായിരുന്ന നിതീഷ് മോദിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് മുന്നണി വിടുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും ഒപ്പംബിഹാറില്‍ വിശാലസഖ്യം ചേര്‍ന്ന് മുഖ്യന്ത്രിയായി. ഇതിനിടെ വീണ്ടും മുന്നണി പിളര്‍ത്തി ബി.ജെ.പിയുടെ സഹായത്തോടെ മുഖ്യമന്ത്രിയായി. ശേഷം വീണ്ടും വിശാലമതേതര ചേരി രൂപീകരിച്ച് മുഖ്യമന്ത്രി. ഇതിനിടെയാണ് വീണ്ടും സംഘ്പരിവാര്‍ ആലയത്തിലേക്ക് പോകാന്‍ നില്‍ക്കുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളില്‍ ഒരാളായി പരിഗണിക്കപ്പെട്ട പേരായിരുന്നു നിതീഷിന്റെത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago