4100 കോടിയിലേറെ വിലവരുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് സ്വന്തമായി ഉള്ള വൻവ്യവാസായി ആര്?
4100 കോടിയിലേറെ വിലവരുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് സ്വന്തമായി ഉള്ള വൻവ്യവാസായി ആര്?
അതിസമ്പന്നരുടെ വിശേഷങ്ങൾ അറിയുക എന്നത് ഏറെ കൗതുകമുള്ള കാര്യമാണല്ലോ. ലോകത്തിലെ തന്നെ അതിസമ്പന്നരിൽ പലരും ഇന്ത്യയിൽ നിന്നുള്ളവരാണ്. മുകേഷ് അംബാനി, രത്തൻ ടാറ്റ, ഗൗതം അദാനി തുടങ്ങിയ അതിസമ്പന്നർ ഇന്ത്യയിൽ നിന്നും, എലോൺ മസ്‌ക്, ജെഫ് ബെസോസ്, ലാറി എലിസൺ തുടങ്ങിയ വമ്പന്മാർ ലോകത്തും ഉണ്ടെങ്കിലും ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് ഉള്ളത് ആർക്കാണ്? ഏകദേശം നാലായിരം കോടിയിലേറെ രൂപ വിലയുള്ള ഈ സ്വകാര്യ ജെറ്റ് സഊദിയിൽ നിന്നുള്ള രാജകുമാരന്റെ സ്വന്തമാണ്.
ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് സഊദി അറേബ്യ രാജകുമാരനും വ്യവസായിയുമായ അൽ വലീദ് ബിൻ തലാൽ അൽ സൗദിന്റെ ഉടമസ്ഥതയിലുള്ളതാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ ഈ സ്വകാര്യ ജെറ്റ്, 500 മില്യൺ യുഎസ് ഡോളർ ( 41,56,07,75,000) വിലമതിക്കുന്നതാണ്. 150 മില്യൺ മുതൽ 200 മില്യൺ ഡോളർ വരെ വിലയുള്ള ബോയിംഗ് 747 വിമാനമാണിത്. വിമാനത്തിന്റെ അത്രയും വിലയോ, അതിലേറെ വിലയോ ചെലവിട്ട് ഇതിൽ വരുത്തിയ ആഡംബര സൗകര്യങ്ങളും സുരക്ഷാ പരിഷ്കാരങ്ങളുമാണ് വിമാനത്തിന്റെ വില 500 മില്യൺ എത്തിച്ചത്.
വിമാനത്തിൽ 10 പേർക്ക് ഇരിക്കാവുന്ന ഡൈനിംഗ് ഹാൾ, ആഡംബര കിടപ്പുമുറി സ്യൂട്ട്, പൂജാമുറി, വിനോദ മുറി, ഹോം തിയേറ്റർ സംവിധാനം, സ്പാ എന്നിവയുണ്ട്. ഏകദേശം ഈ ആഡംബര വിമാനത്തിൽ 800 പേർക്ക് യാത്ര ചെയ്യാം. ഇന്ത്യൻ സമ്പന്നരുടെ കാര്യമെടുക്കുകയാണെകിൽ, മുകേഷ് അംബാനിക്ക് 603 കോടി രൂപ വിലമതിക്കുന്ന ബോയിംഗ് ബിസിനസ് ജെറ്റ് 2 ഉണ്ട്. രത്തൻ ടാറ്റയ്ക്ക് 200 കോടിയിലധികം വിലമതിക്കുന്ന ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് മോഡലുകളിലൊന്നായ ഡസാൾട് ഫാൽക്കൺ 2000 ഉണ്ട്. ഗൗതം അദാനിക്ക് ഒന്നിലധികം സ്വകാര്യ വിമാനങ്ങളും ഉണ്ട്.
അതേസമയം, ഫോർബ്സിന്റെ കണക്ക് പ്രകാരം അൽ വലീദ് ബിൻ തലാൽ അൽ സൗദിന്റെ ആസ്തി, 1.55 ലക്ഷം കോടി രൂപയാണ്. അതേസമയം ഇത് രത്തൻ ടാറ്റയുടെയും മുകേഷ് അംബാനിയുടെയും ആസ്തിയെക്കാൾ കുറവാണ്. വലീദ് ബിൻ തലാൽ എന്നറിയപ്പെടുന്ന പ്രിൻസ് അൽവലീദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽസഊദ് രാജകുടുംബാംഗവും സഊദി രാജാവായ അബ്ദുള്ളയുടെ സഹോദര പുത്രനുമാണ്. പ്രമുഖ വ്യവസായ സംഘാടകനും നിക്ഷേപകനും ആയ ഇദ്ദേഹം ഫോബ്സ് മാസികയുടെ 2010 മാർച്ചിലെ കണക്കുപ്രകാരം ലോകത്തെ 19-ാമത് സമ്പന്നനാണ്.
കിംഗ്‌ഡം ഹോൾഡിംഗ് കമ്പനിയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും 95 ശതമാനം ഉടമയുമാണ് അൽ വലീദ്. സാങ്കേതികവിദ്യയും റിയൽ എസ്റ്റേറ്റ് മേഖലയുമാണ് അദ്ദേഹത്തിന്റെ പ്രധാന ബിസിനസ് മേഖല. ഗൾഫ് ബിസിനസ്സ് 2013 മുതൽ 2021 വരെയുള്ള കാലയളവിൽ 'ഏറ്റവും ശക്തരായ 100 അറബികളുടെ' പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."