HOME
DETAILS

അറബ് ഹെൽത്തിൽ അർബുദ രോഗികൾക്ക് പ്രതീക്ഷ പകർന്ന് എലിസ

  
backup
January 29 2024 | 11:01 AM

arab-health-elisa-participated-to-help-and-inspire-healthineers

'അർബുദ യാത്രയിൽ രോഗികൾ തനിച്ചല്ല, ചികിത്സാ രംഗത്തെ മുന്നേറ്റങ്ങൾ പ്രതീക്ഷാജനകം'.

ദുബൈ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ എക്സ്പോയിൽ അർബുദ രോഗികൾക്ക് പ്രതീക്ഷയും പിന്തുണയുമേകുന്ന ബുർജീൽ മെഡിക്കൽ സിറ്റിയുടെ (ബിഎംസി) സംരംഭത്തിന് തുടക്കമിട്ട് പ്രശസ്ത അറബ് ഗായിക എലിസ. അർബുദ ചികിത്സ പൂർത്തിയാക്കുന്നവർ ആഹ്ളാദ സൂചകമായി മണിമുഴക്കുന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള 'റിംഗ് ഫോർ ലൈഫ്' സംരംഭമാണ് ഗായിക അനാവരണം ചെയ്തത്. അറബ് ഹെൽത്തിലെ ബുർജീൽ മെഡിക്കൽ സിറ്റി ബൂത്തിൽ സ്ഥാപിച്ച മണി എലിസ മുഴക്കി. അർബുദത്തിനെതിരായ വിജയം പ്രതീകമാക്കി രോഗികൾക്കും അതിജീവിച്ചവർക്കും പ്രത്യാശ സൃഷ്ടിക്കുകയാണ് സംരംഭത്തിന്റെ ലക്‌ഷ്യം. 2020 മുതൽ 2050 വരെയുള്ള കാലയളവിൽ അർബുദ ചികിത്സയ്ക്കുള്ള ചെലവ് ആഗോള തലത്തിൽ 25.2 ട്രില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതടക്കമുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്ത് ആരോഗ്യ മേഖലയിലും പൊതുസമൂഹത്തിലും അവബോധവും ഐക്യദാർഢ്യവും പ്രോത്സാഹിപ്പിക്കുകയാണ് 'റിംഗ് ഫോർ ലൈഫിന്റെ ശ്രമം. അർബുദ ചികിത്സാ രംഗത്തെ പുതിയ മുന്നേറ്റങ്ങളും സംരംഭത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നു. അറബ് ലോകത്ത് അർബുദ രോഗ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അവബോധം വളർത്തേണ്ടത് അനിവാര്യമാണെന്ന് എലിസ പറഞ്ഞു. "എന്റെ സഹോദരിയും പിതാവും അർബുദത്തിന് കീഴടങ്ങുകയായിരുന്നു. എന്നാൽ, എനിക്ക് അർബുദത്തെ അതിജീവിക്കാനായി. അർബുദം നേരത്തെ കണ്ടെത്തിയാൽ വിജയകരമായിചികിത്സിക്കാൻ കഴിയുമെന്നതിന് തെളിവാണിത്. പതിവായി സ്‌ക്രീനിംഗ് നടത്തുന്നത് സ്തനാർബുദം കണ്ടെത്താൻ സഹായിക്കും. അർബുദം സ്ഥിരീകരിച്ചപ്പോൾ ആദ്യം ആശങ്ക തോന്നിയെങ്കിലും നേരത്തെ രോഗ നിർണ്ണയം നടത്താനായത് ഏറെ ആശ്വാസകരമായിരുന്നു" -അവർ പറഞ്ഞു. അർബുദ ചികിത്സ ആദ്യം സ്വകാര്യമായി നടത്തിയ എലിസ രോഗത്തെ അതിജീവിച്ച ശേഷമാണ് അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഏറ്റെടുത്തത്. കാൻസർ രോഗികൾക്ക് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള മാനസിക പിന്തുണ വളരെ പ്രധാനപ്പെട്ടതാണെന്നും പ്രിയപ്പെട്ടവരുടെ പിന്തുണ രോഗത്തിൻ്റെ വെല്ലുവിളികളെ തരണം ചെയ്യാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. ചികത്സാ രംഗത്തെ മുന്നേറ്റങ്ങളും ബുർജീൽ മെഡിക്കൽ സിറ്റി അടക്കമുള്ള സ്ഥാപനങ്ങളുടെ വൈദഗ്ധ്യവും രോഗികൾക്ക് പ്രതീക്ഷ പകരുന്നതാനിന്നും അവർ വ്യക്തമാക്കി. എലിസയുടെ സംഗീത ജീവിതത്തെ കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി 'ഇറ്റ്സ് ഓ കെ' കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ബുർജീൽ ഹോൾഡിംഗ്‌സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ, ഗ്രൂപ്പ് സിഒഒ സഫീർ അഹമ്മദ്, ഡയറക്ടർ ബോർഡ് അംഗവും ബിസിനസ് ഡെവലപ്‌മെൻ്റ് പ്രസിഡൻ്റുമായ ഉംറാൻ അൽ ഖൂരി, ബിഎംസി ഡെപ്യൂട്ടി സിഇഒ ആയിഷ അൽ മഹ്‌രി ചടങ്ങിൽ പങ്കെടുത്തു. അർബുദ ചികിത്സാ രംഗത്തെ മുന്നേറ്റങ്ങൾ രോഗികൾക്ക് സഹായകരമാകും വിധം ഉപയോഗപ്പെടുത്താനും പ്രതീക്ഷയും പ്രചോദനവും വളർത്താനുമാണ് ശ്രമമെന്ന് ഡോ. ഷംഷീർ പറഞ്ഞു. 'ലോകത്തെ ഏറ്റവും സുരക്ഷിത നഗരത്തിൽ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നു' എന്ന പ്രമേയത്തിൽ അറബ് ഹെൽത്തിൽ പങ്കെടുക്കുന്ന ബിഎംസി സങ്കീർണ്ണ ചികിത്സാ രംഗത്തെ ശേഷിയും വൈദഗ്ധ്യവും സാങ്കേതിക വിദ്യയുമാണ് ഇക്കുറി പ്രദർശിപ്പിക്കുന്നത്. മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിച്ചുകൊണ്ട് ആഗോളതത്തിലെ രോഗികളെ യുഎഇയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളും അവതരിപ്പിക്കും. അർബുദ പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്ന സംവാദങ്ങളും ചർച്ചകളും ബിഎംസി ബൂത്തിൽ നാലു ദിവസങ്ങളിലായി നടക്കും. വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണവും പ്രഖ്യാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago