ആറ് ലക്ഷം രൂപയുടെ ഹ്യുണ്ടായ് കാര്‍; മികച്ച മൈലേജും
കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആവേശം സൃഷ്ടിച്ച എക്‌സ്റ്ററിനെ ഹ്യുണ്ടായ് പുറത്തിറക്കിയത്. കുറഞ്ഞ നാളുകള്‍ കൊണ്ട് ലക്ഷക്കണക്കിന് യൂണിറ്റുകള്‍ വിറ്റഴിച്ച ഈ കാര്‍ നിലവില്‍ പെട്രോള്‍, സിഎന്‍ജി പതിപ്പിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
വാഹനത്തിന്റെ എന്‍ട്രി ലെവല്‍ EX, EX(O) വേരിയന്റുകളുടെകാത്തിരിപ്പ് കാലാവധി ഇപ്പോള്‍ 9 മാസം വരെയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാഹനത്തിന്റെ പെട്രോള്‍ വേരിയന്റാണ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നാലര മാസം കാത്തിരുന്നാല്‍ മതിയാകും.
അതേസമയം എക്സ്റ്റര്‍ CNG വേരിയന്റുകള്‍ ബുക്ക് ചെയ്തവര്‍ നിലവില്‍ 14 ആഴ്ച കാത്തിരിക്കണം.ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് മൊബൈല്‍ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍.
വാഹനത്തിന്റെ സി.എന്‍.ജി മോഡലിന് 68bhpയും 96nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എക്സ്റ്ററിന്റെ സി.എന്‍.ജി പതിപ്പിന് 27 കി.മീ ആണ് മൈലേജ് വരുന്നത്.എക്സ്റ്ററിന്റെ പെട്രോള്‍/മാനുവല്‍ മോഡലുകള്‍ ലിറ്ററിന് 19.40 കിലോമീറ്ററും പെട്രോള്‍/ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 19.20 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. 5.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു എക്സ്റ്റര്‍ ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ പിന്നീട് കമ്പനി വാഹനത്തിന്റെ വിലയില്‍ മാറ്റം വരുത്തുകയായിരുന്നു. നിലവില്‍ EX, EX (O), S, S (O), SX, SX (O), SX (O) കണക്ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളിലായാണ് കമ്പനി എക്സ്റ്റര്‍ പുറത്തിറക്കുന്നത്.
Content Highlights:Hyundai car worth Rs.6 lakh Great mileage too
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."