HOME
DETAILS

ആർ.എസ്.എസിനെ തിരിഞ്ഞുകൊത്തുന്ന ചരിത്രം

  
backup
January 30 2024 | 00:01 AM

the-history-of-the-rss

പ്രൊഫ.റോണി.കെ.ബേബി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്ന് 76 വർഷങ്ങൾ പിന്നിടുകയാണ്. ഗാന്ധിയുടെ ശുഷ്ക നെഞ്ചിൻകൂട്ടിലേക്ക് മൂന്നു വെടിയുണ്ടകൾ പായിച്ച് അദ്ദേഹത്തെ നിശബ്ദമാക്കിയ അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രം ഇന്ന് രാഷ്ട്രീയാധികാരം ഉപയോഗിച്ച് സ്വാതന്ത്ര്യസമര സ്മൃതികളെ മുഴുവൻ കുഴിച്ചുമൂടുന്ന തിരക്കിലാണ്. എങ്കിലും എത്രമാത്രം തുടച്ചുനീക്കലുകൾ നടത്തിയാലും അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്ര വക്താക്കളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒന്നുണ്ട്. അത് ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിനു നേരെ നീളുന്ന ചൂണ്ടുവിരലുകളാണ്. കഴുകിക്കളയാൻ എത്ര ശ്രമിച്ചാലും ഗാന്ധിവധത്തിന്റെ പാപഭാരം അവരുടെ ചുമലുകളിൽ എക്കാലവും ഉണ്ടാവും.


എല്ലാ തെളിവുകളും എതിര്


1948 ജനുവരി 30ന് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഗാന്ധിയെ മറ്റൊരാളുകൂടി വെടിവെച്ചിരുന്നുവെന്നും കണ്ടെടുത്തവ കൂടാതെ നാലാമതായി മറ്റൊരു വെടിയുണ്ടകൂടി ഉണ്ടായിരുന്നുവെന്നും ഒരു വിദേശിയുടെ തോക്കിൽനിന്ന് വന്ന ഈ നാലാമത്തെ വെടിയുണ്ടയാണ് ഗാന്ധിയുടെ മരണത്തിനു കാരണമെന്നുമാണ് അഭിനവ് ഭാരത് അടക്കമുള്ള സംഘ്പരിവാർ സംഘടനകൾ ഇപ്പോഴും പ്രചരിപ്പിക്കുന്നത്. ഈ തിരക്കഥയെ അടിസ്ഥാനമാക്കി ഗാന്ധിജിയുടെ കൊലപാതകത്തെക്കുറിച്ച് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിനവ് ഭാരത് 2020ൽ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

പക്ഷേ ഗാന്ധിവധവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ പ്രചരിപ്പിക്കുന്ന ഈ കെട്ടുകഥയെ പൊളിച്ചുകൊണ്ട് വധത്തിന് മുൻപും ശേഷവുമുണ്ടായ സംഭവങ്ങളെ കൃത്യമായി വിവരിക്കുന്ന തുഷാർ ഗാന്ധി എഴുതിയ ‘Let’s Kill Gandhi: A Chronicle of His Last Days, the Conspiracy, Murder, Investigation and Trial’ എന്ന പുസ്തകത്തിൽ ഗാന്ധി വധിക്കപ്പെട്ട ദിവസം ആർ.എസ്.എസ് ശാഖകളിൽ നടന്ന ആഘോഷങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതുന്നു;


‘ആർ.എസ്.എസ് ശാഖകളിൽ അന്ന് ഉത്സവാന്തരീക്ഷമായിരുന്നു. ഓൾ ഇന്ത്യാ റേഡിയോയുടെ വൈകുന്നേരം ആറുമണിക്കുള്ള വാർത്താ ബുള്ളറ്റിനിൽ ഒരു ഹിന്ദു ബ്രാഹ്മണന്റെ വെടിയേറ്റ് ഗാന്ധി കൊല്ലപ്പെട്ട വാർത്ത പ്രഖ്യാപിച്ചതോടുകൂടി ശാഖകളിൽ ആഘോഷം അണപൊട്ടിയൊഴുകി. ചിരാതുകൾ നിറഞ്ഞുകത്തി, എവിടെയും പുഷപവൃഷ്ടിയും മധുരപലഹാര വിതരണവും നിർത്താത്ത കരിമരുന്ന് പ്രയോഗങ്ങളും. സംഭവം മുൻകൂട്ടിത്തന്നെ അറിഞ്ഞെന്ന മട്ടിലായിരുന്നു ഒരുക്കങ്ങളെല്ലാം.

ഗാന്ധി കൊല്ലപ്പെടുന്നതിന് അഞ്ചുമണിക്കൂർ മുൻപ് ആൾവാർ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഇത് സൂചിപ്പിച്ച് കൈയെഴുത്ത് നോട്ടിസുകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദം സംഘ്പരിവാർ നേതൃത്വം കിണഞ്ഞു പരിശ്രമിച്ചിട്ടും സാധിക്കാതിരുന്നത് ഒരു സാധാരണ പ്രവർത്തകൻ ചെയ്തതിലുള്ള അഭിമാനവും, ആഘോഷവുമായിരുന്നു ആർ.എസ്.എസ് കേന്ദ്രങ്ങളിലെല്ലാം’(പേജ് 8 –9).


ഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ട വി.ഡി സവർക്കറിനുവേണ്ടി വിചാരണക്കോടതിയിൽ കേസ് വാദിച്ച പി.എൽ ഇനാംദാർ ‘The Story of the Red Fort Trial 1948-_49’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് നാഥുറാം ഗോഡ്സെ കടുത്ത ആർ.എസ്.എസുകാരനായിരുന്നു എന്നാണ് (പേജുകൾ 25, 108). കൂടാതെ, വിചാരണക്കോടതിയിലും ചെങ്കോട്ടയിലെ ജയിലിലുംവച്ച് സവർക്കറുടെ ഭാഗത്തുനിന്നുമുണ്ടായ തുടർച്ചയായ അവഗണന നാഥുറാമിനെ മാനസികമായി വളരെ തളർത്തിയിരുന്നെന്നും സവർക്കറുടെ ഒരു നോട്ടത്തിനും വാക്കിനും വേണ്ടി നാഥുറാം കൊതിച്ചിരുന്നെങ്കിലും കടുത്ത അവഗണനയായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നണ്ടായതെന്നും പി .എൽ ഇനാംദാർ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു.


പട്ടേലിനെ ചാരി
രക്ഷപ്പെടാനുള്ള വിഫലശ്രമം


ഗാന്ധിയുടെ വധത്തിൽ ആർ.എസ്.എസിനു പങ്കില്ലെന്ന നിലപാട് അന്നത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ സ്വീകരിച്ചിരുന്നു എന്ന പ്രചാരണം സംഘ്പരിവാർ കേന്ദ്രങ്ങൾ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. പട്ടേലിന്റെ വാക്കുകളായി ആർ.എസ്.എസ് സൈദ്ധാന്തികർ ഉദ്ധരിക്കുന്നത് സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത ചില വാചകങ്ങൾ മാത്രമാണ്. മന്ത്രിസഭയിലെ സഹപ്രവർത്തകനും ഹിന്ദുമഹാസഭയുടെ നേതാവുമായ ശ്യാമപ്രസാദ് മുഖർജിക്ക് സർദാർ പട്ടേൽ 1948 ജൂലൈ 18ന് അയച്ച കത്തിന്റെ പൂർണണരൂപം വായിച്ചാൽ ഗാന്ധിവധത്തിലെ ആർ.എസ്.എസിന്റെ പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാവും.


ആർ.എസ്.എസിന് ഗാന്ധിവധത്തിൽ പങ്കില്ലെന്ന് പറയുന്നവർ തെളിവായി സർദാർ വല്ലഭായ് പട്ടേൽ നെഹ്റുവിന് അയച്ച കത്തിലെ വാചകങ്ങളും ഉദ്ധരിക്കാറുണ്ട്. എന്നാൽ ‘സർദാർ പട്ടേലിന്റെ കത്തിടപാടുകൾ’ എന്ന ഗ്രന്ഥത്തിലെ പേജ് 323ലെ വാചകങ്ങൾ ഇവർ കണ്ടില്ലെന്ന് നടിക്കുകയാണ്. കത്തിലെ വാചകങ്ങൾ ഇങ്ങനെയാണ്: ‘ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ ആർ.എസ്.എസിനും ഹിന്ദു മഹാസഭയ്ക്കും ഇതുമായുള്ള ബന്ധത്തെക്കുറിച്ച് ഇപ്പോൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ എനിക്കു കിട്ടുന്ന റിപ്പോർട്ടുകൾ ഒരുകാര്യം അടിവരയിട്ട് പറയുന്നുണ്ട്. ഈ രണ്ടു സംഘടനകളുടെയും പ്രത്യേകിച്ച് ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ ഗാന്ധിവധം പോലെയുള്ള ദാരുണ സംഭവങ്ങൾക്ക് കാരണമായിട്ടുണ്ട്.

ഹിന്ദുമഹാസഭയിലെ തീവ്രനിലപാടുകാരാണ് ഗാന്ധിവധത്തിന് ഉത്തരവാദിളെന്ന് എനിക്ക് നിസ്സംശയം പറയാൻ കഴിയും. ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെയും ഗവൺമെന്റിന്റെയും നിലനിൽപ്പിനുതന്നെ ഗുരുതര ഭീഷണികൾ ഉയർത്തുകയാണ്’. ഗാന്ധി കൊല്ലപ്പെടുന്നതിന് കാരണമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ആർ.എസ്.എസിന്റെ പങ്ക് വലുതാണെന്നാണ് സർദാർ പട്ടേലിന്റെ കത്തിലെ വരികൾ സൂചിപ്പിക്കുന്നത്.

കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് പട്ടേൽ ആർ.എസ്.എസിനെതിരേ ഇത്രയും ഗുരുതര ആരോപണം ഉന്നയിക്കുന്നത്. ഈ ആരോപണത്തിന് അടിസ്ഥാനമായി കത്തിൽ പട്ടേൽ സൂചിപ്പിക്കുന്ന രഹസ്യവിവരങ്ങളും റിപ്പോർട്ടുകളും ഇന്ന് പരസ്യമാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ കൈവശമുണ്ടായിരുന്ന ഗാന്ധിവധവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിശദാംശങ്ങൾ ഡൽഹിയിലെ നെഹ്റു മെമ്മോറിയൽ ലൈബ്രറിയിൽ ലഭ്യമാണ്.


ജസ്റ്റിസ് കപൂർ കമ്മിഷനെയും
കരുവാക്കുന്നു


ആർ.എസ്.എസ് ബുദ്ധിജീവികൾ പ്രചരിപ്പിക്കുന്ന മൂന്നാമത്തെ കളവ് ജസ്റ്റിസ് ജെ.എൽ കപൂറിന്റെ നേതൃത്വത്തിലുള്ള കമ്മിഷൻ ഗാന്ധിവധത്തിൽ ആർ.എസ്.എസിന് പങ്കില്ലെന്ന് കണ്ടെത്തി എന്നതാണ്.
പക്ഷേ ജസ്റ്റിസ് കപൂർ കമ്മിഷന്റെ(1965-_66) റിപ്പോർട്ടിലൂടെ കടന്നുപോകുമ്പോൾ മനസിലാകുന്നത് ആർ.എസ്.എസ് ഉന്നയിക്കുന്ന വാദങ്ങൾ പൂർണമായും തെറ്റാണെന്നാണ്. ഗാന്ധിവധത്തെക്കുറിച്ച് പുനരന്വേഷണം നടത്തിയ കമ്മിഷൻ കണ്ടെത്തിയത് വധ ഗൂഢാലോചനയിൽ വി.ഡി സവർക്കർക്കും ആർ.എസ്.എസിനും പങ്കുണ്ടെന്നാണ്. ഗാന്ധിവധക്കേസിലെ വിചാരണക്കോടതി വി.ഡി സവർക്കറുടെ അംഗരക്ഷകൻ അപ്പ രാമചന്ദ്ര കസ്സറുടെയും സെക്രട്ടറി ഗജനൻ വിഷ്ണു ധാംലയുടെയും വിചാരണകൾ നടത്തിയിരുന്നില്ല.

വിചാരണവേളയിൽ സവർക്കർക്കെതിരേ സാക്ഷി ദിഗംബർ ബാദ്ജെ ശക്തമായ മൊഴി നൽകുകയും അത് വിശ്വസനീയമാണെന്ന് ജഡ്ജി ജസ്റ്റിസ് ആത്മചരൺ രേഖപ്പെടുത്തുകയും ചെയ്തതാണ്.
പക്ഷേ ദിഗംബറിന്റെ മൊഴിക്ക് തെളിവുകൾ ഇല്ലാതിരുന്നതിനാൽ സവർക്കറെ വെറുതെ വിടുകയാണുണ്ടായത്. കപൂർ കമ്മിഷന് മുൻപിൽ ഈ മൊഴി സ്ഥിരീകരിച്ചിരുന്നു. കമ്മിഷന് മുൻപിൽ ഇരുവരും മൊഴിനൽകിയത് ഗാന്ധി വധിക്കപ്പെടുന്നതിന് ഒരാഴ്ച്ച മുൻപ് ജനുവരി 23ന് നാഥുറാം ഗോഡ്‌സെയും നാരായൺ ആപ്തെയും സവർക്കറെ സന്ദർശിച്ചിരുന്നുവെന്നും അവർ തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു എന്നുമാണ്.

ജനുവരി 14, 17 തീയതികളിൽ ഇരുവരും സവർക്കറെ സന്ദർശിച്ചു ഗാന്ധിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് വിചാരണവേളയിൽ പ്രോസിക്യൂഷൻ വാദിച്ചുവെങ്കിലും ഇതിനു തെളിവുകൾ ഇല്ലാതിരുന്നതിനാൽ സവർക്കറെ വിചാരണക്കോടതി കുറ്റവിമുക്തനാക്കുകയാണുണ്ടായത്. അപ്പ രാമചന്ദ്ര കസ്സറെയും ഗജനൻ വിഷ്ണു ധാംലയെയും അന്ന് വിസ്തരിക്കാതിരുന്നത് വിചാരണക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതര വീഴ്ചയാണെന്ന് രേഖപ്പെടുത്തിയ ജസ്റ്റിസ് ജെ.എൽ കപൂർ കമ്മിഷൻ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയിൽ സവർക്കർക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നാണ് കണ്ടത്തിയത്.


കപൂർ കമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് മുൻപ് സവർക്കർ മരണപ്പെട്ടതിനാൽ പിന്നീട് അദ്ദേഹത്തിനെതിരേയുള്ള നടപടികൾ ആരംഭിച്ചില്ല. ഇത് മറച്ചുവച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ.എൽ കപൂർ കമ്മിഷൻ ഗാന്ധിവധത്തിൽ ആർ.എസ്.എസിന് പങ്കില്ലെന്ന് കണ്ടെത്തയെന്ന് സംഘ്പരിവാർ വ്യാപകമായി പ്രചരണം നടത്തുന്നത്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുവേണ്ടി നിരന്തരം പ്രചരിപ്പിക്കുന്ന ഈ നുണകൾ അല്ലാതെ ഗാന്ധിവധവുമായി ബന്ധപ്പെട്ട വസ്തുതാപരമായ ഒരു തെളിവു കാണിക്കാൻപോലും ആർ.എസ്.എസുകാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  25 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  25 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  25 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  25 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  25 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago