എസ് ഐ സി മക്ക സെൻട്രൽ കമ്മിറ്റി വിജിലൻ്റ് വിഖായ ഫണ്ട് കൈമാറി
കോഴിക്കോട്: മുപ്പത്തി അഞ്ചാം വാർഷിക മഹാസമ്മേളനത്തിൻ്റെ ഭാഗമായി നാടിന് സമർപ്പിക്കുന്ന മുപ്പത്തിഅയ്യായിരം വിജിലൻ്റ് വിഖായ പ്രവർത്തകർക്ക് കോട്ട്, തൊപ്പി തുടങ്ങിയവക്കുളള മക്ക സെൻട്രൽ കമ്മിറ്റിയുടെ വിഹിതം വരക്കൽ മഖാമിൽ വെച്ച് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, സമസ്ത കേന്ദ്ര മുശവറ അംഗം ശൈഖുന ഉമ്മർ ഫൈസി മുക്കം തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സ്റ്റേറ്റ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് കൈമാറി.
മക്ക സെൻട്രൽ കമ്മിറ്റിയുടെ 17 ഏരിയകളിൽ നിന്നും സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ സെൻട്രൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് വൈസ് ചെയർമാനും സഊദി നാഷണൽ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവുമായ മുബഷിർ ബാവ അരീക്കോട്, മീഡിയ വിംഗ് ചെയർമാൻ അബ്ദു റഹ്മാൻ , ശാറൽ ഹജ്ജ് ഏരിയ ജനറൽ സെക്രട്ടറി ഹാരിസ് അസ്ഹരി, നവാരിയ ഏരിയ ട്രഷറർ അയ്യൂബ് എടരിക്കോട്, അബ്ദുൽ അസീസ് ഫൈസി, അസൈനാർ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി, പാണക്കാട് സയ്യിദ് ഹാഷിറലി തങ്ങൾ, സയ്യിദ് മുബശിർ തങ്ങൾ ജമലുലൈലി, സമസ്ത മേനേജർ മോയിൻകുട്ടി മാസ്റ്റർ, സ്റ്റേറ്റ് ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായികോട്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഹബീബ് ഫൈസി കോട്ടോപ്പാടം, മുസ്തഫ അഷ്റഫി കക്കുപ്പടി, അൻവർ മുഹിയുദ്ദീൻ ഹുദവി, എസ് കെ എസ് എസ് എഫ് പതാക യാത്ര - കൊടിമര ജാഥ - മഖാം സിയാറത്ത് തുടങ്ങിയവക്ക് എത്തിയ മുഴുവൻ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."