HOME
DETAILS

ആരാണ് ഭൂരിപക്ഷത്തെഅടിമകളാക്കിയത്?

  
backup
February 01 2024 | 00:02 AM

who-enslaved-the-majority

ഡോ. ഹുസൈൻ രണ്ടത്താണി

1947ൽ സ്വാതന്ത്ര്യം കിട്ടുമ്പോൾ ആരാധനാലയങ്ങളുടെ അവസ്ഥ എന്താണോ, അത് തുടരണമെന്നത് അർഥശങ്കയ്ക്കിടയില്ലാത്ത നിയമമാണ്. അതിന് നേരെ കണ്ണടച്ച് പള്ളികളൊക്കെ വെട്ടിപ്പൊളിക്കുകയാണ്. രാജ്യത്തെ സമാധാനവും ക്ഷേമവും മതഭ്രാന്തിൽ മുക്കിക്കൊല്ലുകയാണ്. ബുദ്ധമതക്കാർ നിറഞ്ഞുനിന്ന ഈ രാജ്യത്തെ ബുദ്ധ, ജൈന വിഹാരങ്ങൾ നശിപ്പിച്ചത് ബ്രാഹ്മണരാണ്. ഇവർതന്നെയാണ് ഭൂരിപക്ഷം ജനങ്ങളെ തൊട്ടുകൂടാത്ത അടിമകളാക്കി മാറ്റിയതും. ഇതിനൊക്കെ പ്രായശ്ചിത്തം ചെയ്യാൻ ദലിത് സമൂഹത്തിന് സവർണർ നിന്നുകൊടുക്കുമോ? സാമ്രാജ്യത്വകാലത്ത് ശത്രുവിന്റെ കൊട്ടാരങ്ങളും ആരാധനാലയങ്ങളും പരസ്പരം തകർക്കപ്പെട്ടിട്ടുണ്ട്. പണമില്ലാതാവുമ്പോൾ രാജാക്കന്മാർതന്നെ പൂർവികരുടെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചിട്ടുണ്ട്. രജപുത്ര_മുഗൾ യുദ്ധങ്ങളിൽ പള്ളികളും ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. അതേസമയം, നിരവധി ക്ഷേത്രങ്ങളും പള്ളികളും മുഗളരും രജപുത്രരും പണിയുകയും സംരക്ഷിക്കുകയും ചെയ്തു.


ക്രിസ്തു വർഷം 712ൽ മുഹമ്മദ് ബിൻ ഖാസിം വന്നതുമുതൽ ഒരു സഹസ്രാബ്ദത്തിലധികം, മുസ്‌ലിംകളായ സുൽത്താന്മാരും മുഗളരും ഈ രാജ്യം ഭരിച്ചു. ഇവിടത്തെ ജനങ്ങളെ മുഴുവനും മതം മാറ്റാനും ക്ഷേത്രങ്ങളൊക്കെ പൊളിച്ച് പള്ളി പണിയാനും അവർക്ക് കഴിയുമായിരുന്നു. ഒന്നുമുണ്ടായിട്ടില്ല. രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം ലോകത്തിന്റെ നെറുകെയിലെത്തിക്കാൻ മുസ്‌ലിം ഭരണാധികാരികൾക്ക് കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ സമ്പന്നരാജ്യമായി ഇന്ത്യ മാറിയത് ഷാജഹാന്റെ കാലത്താണ്. ക്ഷത്രിയ ഭരണത്തിൽ പൊറുതിമുട്ടിയ ഭൂരിപക്ഷം സാധാരണക്കാരെ ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമാക്കാൻ മുസ്‌ലിം ഭരണാധികാരികൾ ശ്രമിച്ചു.

ജാതിമേധാവിത്തം ഈ പ്രക്രിയയെ ശക്തമായി എതിർക്കുകയാണ് ചെയ്തത്. ആയിരം വർഷത്തെ ഭരണകാലം മണ്ണിട്ട് മൂടിയാൽ ഈ രാജ്യത്തിന് പിന്നെ എന്ത് ചരിത്രമാണുള്ളത്? ഇക്കാലത്ത് സൃഷ്ടിക്കപ്പെട്ട രമ്യ ഹർമ്യങ്ങളും സംസ്‌കാരവും തമസ്‌കരിക്കുന്ന വിഡ്ഢിത്തമാണ് സംഘ്പരിവാർ എഴുന്നള്ളിക്കുന്നത്. വിവേകാനന്ദ സ്വാമികൾ പറഞ്ഞതെങ്കിലും കേൾക്കണം: ‘മുഹമ്മദൻ ഭരണം ദരിദ്രർക്കും അധഃസ്ഥിതർക്കും മോചനമായാണ് അനുഭവപ്പെട്ടത്. അങ്ങനെയാണ് നമ്മുടെ അഞ്ചിലൊരു ഭാഗം മുഹമ്മദീയരായത്. വാളും തീയുംകൊണ്ടാണ് ഇത് സാധിച്ചതെന്ന് വിചാരിക്കുന്നത് ശുദ്ധ ഭ്രാന്താണ്’(സാഹിത്യ സംഗ്രഹം, 356).
പള്ളിക്കടിയിൽ ക്ഷേത്രമുണ്ടെന്ന് പറഞ്ഞാണ് ബാബരി മസ്ജിദ് തകർത്തത്. ക്ഷേത്രമുണ്ടെന്നതിന് ഒരുതുമ്പും കിട്ടിയില്ല. കോടതിയും അന്നത്തെ ആർക്കിയോളജി വിഭാഗവും ഇക്കാര്യം ശരിവച്ചതാണ്.

മുസ്‌ലിം പേരുള്ളയാളെ കൊണ്ടുവന്ന് പറയിച്ചാൽ കള്ളം സത്യമാവില്ല. പുരാവസ്തു ഗവേഷകനായ ഇൗ വ്യക്തി ശിവനെ ദർശിച്ചെന്നാണ് ഇപ്പോൾ പറയുന്നത്. അദ്ദേഹത്തെ ഇനിയും എഴുന്നള്ളിച്ചേക്കും. സത്യാനന്തരകാലത്ത് അസത്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഒപ്പം അത്ഭുതസംഭവങ്ങൾ പടച്ചുവിട്ട് ഭക്തന്മാരെ കുപ്പിയിലാക്കും. ഗ്യാൻവാപി മസ്ജിദിന്റെ കാര്യത്തിൽ ഇത്തരക്കാർ എഴുന്നള്ളിയെന്നിരിക്കും. ഹിന്ദു ജനത്തെ മുസ്‌ലിം വിരോധികളാക്കി മാറ്റാനുള്ള തീവ്രശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.


മുഗളരുടെ കാലത്ത് നിരവധി പള്ളികൾ പണിതു. ക്ഷേത്രങ്ങളും പണിതു. അക്ബർ, ഒൗറംഗസേബ് ഭരണകാലങ്ങളിൽ ക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ട്. മുഗളരുടെ സേനാ നായകരിൽ പലരും ഒന്നാന്തരം ഹിന്ദുക്കളായിരുന്നു. ചക്രവർത്തിമാർ മുസ്‌ലിം സംസ്‌കാരത്തിന്റെ വക്താക്കളായതിനാലും രാജ്യത്ത് പള്ളികളുടെ എണ്ണം കുറവായതിനാലും മുസ്‌ലിം ഭരണകാലത്ത് സ്വാഭാവികമായും പള്ളികളും കൊട്ടാരങ്ങളും കൂടുതലായി വന്നു. അക്ബറിന്റെ ഇഷ്ടമന്ത്രി രാജാ ടോഡർമാളാണ് ഒൗറംഗസേബ് പൊളിച്ചുവെന്ന് പറയുന്ന കാശി വിശ്വനാഥ ക്ഷേത്രം പണിതത്. അതിന്റെ സമീപം പള്ളി പണിതത് അക്ബറുടെ കാലത്ത് തന്നെയാണെന്നും അഭിപ്രായമുണ്ട്. ഇതേ അക്ബറുടെ ഖബറിടമാണ് കലാപകാരികളായ ജാട്ട് ഹിന്ദുക്കൾ പൊളിച്ചുമാറ്റിയത്. ജാട്ടുകൾക്കെതിരേ ഒൗറംഗസേബിന് ശക്തമായ നീക്കം നടത്തേണ്ടിവന്നു.

അവർ താവളമാക്കിയ ക്ഷേത്രങ്ങളിൽ ചിലത് പൊളിച്ചുനീക്കിയ കാര്യവും ചരിത്രത്തിലുണ്ട്. ഇതേ ഒൗറംഗസേബുതന്നെ ഡക്കാനിൽ അഴിമതി നടത്തിയ പണം പള്ളിക്കടിയിൽ സൂക്ഷിച്ചുവെന്ന് കേട്ടപ്പോൾ ആ പള്ളിപൊളിച്ചു മാറ്റാൻ ഉത്തരവിട്ടു. ഇതിനെയൊക്കെ രാഷ്ട്രീയമായേ കാണേണ്ടതുള്ളു.
ഒൗറംഗസേബ് സഹായം നൽകിയിരുന്ന നിരവധി ക്ഷേത്രങ്ങളുടെ ചരിത്രം മുമ്പിലുണ്ടല്ലോ. അപ്പോൾ ക്ഷേത്രമോ പള്ളിയോ പൊളിച്ചിട്ടുണ്ടെങ്കിൽ അതിന് മതിയായ കാരണം കാണും. ഒരു ഭരണാധികാരി വരുമ്പോൾ അദ്ദേഹത്തിന്റെ പ്രൗഢി നിലനിർത്താൻ ക്ഷേത്രം പണിയും. ശേഷം വേറൊരാൾ വരുമ്പോൾ നിലവിലെ ക്ഷേത്രം ഉപേക്ഷിച്ച് പുതിയതൊന്ന് പണിയും. പഴയത് ജീർണിച്ചുപോയെന്നിരിക്കും. കാരണം അക്കാലത്ത് രാജാവിനും കുടുംബത്തിനുമല്ലാതെ സാധാരണക്കാർക്ക് ഈ ക്ഷേത്രങ്ങളൊക്കെ അപ്രാപ്യമായിരുന്നു. അതിനാൽ സ്വാഭാവികമായും പലതും ജീർണിച്ചു.


ഗ്യാൻവാപി മസ്ജിദ് ആരോ നിർമിക്കട്ടെ. അതിന് തൊട്ടടുത്തുതന്നെ ക്ഷേത്രങ്ങളുമുണ്ടാവട്ടെ. അതും നിലനിന്നോട്ടെ. ഇനിയും പുതിയ ക്ഷേത്രങ്ങളും പള്ളികളും വന്നോട്ടെ. അവയുടെ പേരിലൊന്നും പണം ധൂർത്തടിച്ചുകൂടാ. രാജ്യത്തിന്റെ പലഭാഗത്തും പള്ളിയും അമ്പലവും തൊട്ടുരുമി നിൽക്കുന്നുണ്ട്. രാജസ്ഥാനിൽ ഇത്തരം കാഴ്ചകൾ പലയിടത്തുമുണ്ട്. രജപുത്രരും മുഗളരും സൗഹൃദത്തിൽ കഴിഞ്ഞ കാലത്ത് നിർമിച്ചതാണവ. ശത്രുതയിലായപ്പോൾ രണ്ടും തകർക്കപ്പെട്ടിട്ടുമുണ്ട്. ഇന്ത്യാ വിഭജന കാലത്ത് മുസ്‌ലിംകൾ സ്ഥലം വിട്ടപ്പോൾ അനാഥമായ പല പള്ളികളും ഹിന്ദുക്കൾ ക്ഷേത്രമാക്കി മാറ്റിയിട്ടുണ്ട്. ദർഗകൾ പലതിലും കാവിക്കൊടി പാറുന്നുണ്ട്. പള്ളി പൊളിച്ച് അമ്പലം പണിയുന്നവരെ എത് ദൈവമാണ് അംഗീകരിക്കുക?


ബനാറസിൽ ബ്രാഹ്മണരും മുസ്‌ലിംകളും വലിയ ശത്രുതയിലായിരുന്നു. അവിടെ ഏതാനും വ്യക്തികൾ ഒരു പള്ളി നിർമിക്കാൻ ശ്രമിച്ചപ്പോൾ ബ്രാഹ്മണർ തടഞ്ഞു. അത് കലാപത്തിലേക്ക് നയിച്ചു. മുസ്‌ലിംകൾ ക്ഷേത്രങ്ങൾ തകർത്തു. ഒരു വലിയ ക്ഷേത്രം അവർ തകർത്തതായി പറയപ്പെടുന്നത് വിശ്വനാഥ ക്ഷേത്രത്തെക്കുറിച്ചാവാം. ബനാറസിൽ പലപ്പോഴും പള്ളിയും അമ്പലങ്ങളും പരസ്പര സംഘർഷത്തിൽ തകർക്കപ്പെട്ടിരുന്നെന്ന് ആ പ്രദേശത്തിന്റെ ചരിത്രത്തിൽ കാണാം. ഇതൊരു പ്രാദേശിക പ്രശ്നമെന്നതിലുപരി ഒൗറംഗസേബുമായി ഒരു ബന്ധവുമില്ല.


വിശ്വനാഥ ക്ഷേത്രം പൊളിച്ചാണ് ഗ്യാൻവാപി പള്ളി നിർമിച്ചതെന്നതിന് തെളിവില്ല. ഈ ക്ഷേത്രം തകർക്കപ്പെട്ടത് ഒൗറംഗസേബിന്റെ കാലത്താണെന്നതിനും തെളിവില്ല. അദ്ദേഹം ഭരണത്തിലേറിയതിന്റെ രണ്ടാം വർഷമാണ് ഈ പള്ളി നിർമിക്കുന്നത്. അതിന് മുമ്പുതന്നെ വിശ്വനാഥ ക്ഷേത്രം തകർക്കപ്പെട്ടിട്ടുണ്ട്. ഇത് പ്രാദേശിക കലാപങ്ങളുടെ ഭാഗമായി സംഭാവിച്ചതാവാം. എന്നാൽ ചില പുതിയ കൃതികളിൽ ഈ ക്ഷേത്രം ഒൗറംഗസേബ് പൊളിച്ചതാണെന്ന് പറയുന്നു. അതിന്റെ കാരണം പട്ടാഭി സീതാരാമയ്യ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബി.എൻ പാണ്ഡെ എഴുതുന്നു. കഥ ഇങ്ങനെ: ഒൗറംഗസേബും സൈന്യവും ബംഗാളിലേക്ക് നീങ്ങുമ്പോൾ വാരാണസിയിൽവച്ച് അവിടത്തെ രാജാക്കന്മാർ അദ്ദേഹത്തെ മുഖം കാണിച്ച്,

തങ്ങളുടെ റാണിമാർ ഗംഗയിൽ കുളിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ തൊഴുത് മടങ്ങുംവരെ ചക്രവർത്തി വരാണസിയിൽ തന്നെ ക്യാംപ് ചെയ്യണമെന്ന് അപേക്ഷിച്ചു. കുളി മുടങ്ങാതിരിക്കാനായിരുന്നു ഇത്. റാണിമാർ കുളി കഴിഞ്ഞ് ക്ഷേതത്ത്രിൽ തൊഴുതു മടങ്ങി വന്നപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരു റാണിയെ കാണുന്നില്ല. വിവരം ഒൗറംഗസേബിനെ അറിയിച്ചു. ഉടനെ റാണിയെ കണ്ടെത്താൻ കൽപന നൽകി. തന്റെ രജപുത സൈനികർ ക്ഷേത്രത്തിൽ കടന്ന് പരിശോധിച്ചു. ഗണേശ വിഗ്രഹത്തിന്റെ പിന്നിലുള്ള ഗോവണിയിലൂടെ താഴോട്ട് ചെന്ന് പരതിയപ്പോൾ പൂജാരിയാൽ അപമാനിക്കപ്പെട്ട് റാണി കരയുന്നത് കണ്ടു.

ക്ഷേത്രം അശുദ്ധമായ സ്ഥിതിക്ക് അവിടെ പ്രാർഥിക്കാൻ കൊള്ളില്ലെന്നും ക്ഷേത്രം മാറ്റിപ്പണിതുതരണമെന്നും ഹിന്ദുക്കൾ ചക്രവർത്തിയോട് ആവശ്യപ്പെട്ടു. അവരുടെ ആവശ്യപ്രകാരം ഒൗറംഗസേബ് ക്ഷേത്രം പൊളിച്ച് മറ്റൊരു സ്ഥലത്തേക്ക് വിഗ്രഹം മാറ്റിയത്രേ '(പട്ടാഭി സീതാ രാമയ്യ, ഫെതേഴ്‌സ് ആന്റ് സ്‌റ്റോൺസ്). പാറ്റ്‌ന മ്യൂസിയത്തിലെ ക്യുറേറ്റായിരുന്ന പി.എൽ ഗുപ്ത നൽകിയ രേഖയുടെ അടിസ്ഥാനത്തിലാണ് ഈ കഥ എഴുതിയതെന്ന് സീതാരാമയ്യ. സമകാലിക കൃതികളിലൊന്നും ഈ സംഭവമില്ല.


ആവശ്യമില്ലാത്ത ഗവേഷണം നടത്തി ഈ രാജ്യത്തെ ജനങ്ങളെ തമ്മിൽ തല്ലിക്കേണ്ട കാര്യമുണ്ടോ? ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ കുത്തിപ്പൊക്കി രാജ്യത്തെ ശിഥിലമാക്കണോ? അല്ല, ഇക്കാര്യം കോടതിക്ക് അറിയാഞ്ഞിട്ടാണോ? ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി നൽകിയിരിക്കുകയാണ് ജില്ലാ കോടതി. മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള ‘വ്യാസ് കാ ത‌ഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകിയാണ് വിധി. മറ്റൊരു ബാബരിയായി ഗ്യാൻവാപി മാറിയേക്കാം. ആരാധനാലയ നിയമം രാജ്യത്ത് നിലനിൽക്കെയാണ് ഇത്തരം അനുമതി നൽകുന്നത് എന്നത് എത്ര വിരോധാഭാസമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago