വോട്ട് പെട്ടിയിലാക്കാന്‍ ഇടക്കാല ബജറ്റ്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമോ
വോട്ട് പെട്ടിയിലാക്കാന്‍ ഇടക്കാല ബജറ്റ്; ജനപ്രഖ്യാപനങ്ങള്‍ ഉണ്ടാവുമോ
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാന്‍ അവതരിപ്പിക്കുമ്പോള്‍ രാജ്യത്തിന് പ്രതീക്ഷകള്‍ ഏറെയാണ്. മാസങ്ങള്‍ കഴിഞ്ഞ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് കൂടി പെട്ടിയിലാക്കാനുള്ള നിര്‍ദേശങ്ങളാവും ബജറ്റില്‍ ഉള്‍പ്പെടുക. സാമൂഹികക്ഷേമം, അടിസ്ഥാന സൗകര്യവികസനം എന്നിവക്ക് ഊന്നല്‍ നല്‍കുന്നതാവും ബജറ്റെന്ന് വിലയിരുത്തലുണ്ട്.
Union Minister of Finance and Corporate Affairs Nirmala Sitharaman along with Ministers of State Dr Bhagwat Kishanrao Karad and Pankaj Chaudhary and senior officials of the Ministry of Finance called on President Droupadi Murmu at Rashtrapati Bhavan before presenting the Union… pic.twitter.com/o2UrUCRuaH
— ANI (@ANI) February 1, 2024
ബജറ്റിന് മുന്നോടിയായി എല്ലകാലത്തും ചര്‍ച്ചചെയ്യുന്ന വിഷയമാണ് ആദായ നികുതി പരിധി ഉയര്‍ത്തല്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റായതിനാല്‍ അതിന് ധനമന്ത്രി മുതിര്‍ന്നുകൂടെന്നില്ല. പുതിയ നികുതി വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ സ്‌കീമില്‍ കൂടുതലായി ആനുകൂല്യങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
തുടര്‍ച്ചയായ ആറാമത്തെ ബജറ്റ് ആണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."