HOME
DETAILS

35 ലക്ഷം തൊഴിലവസരങ്ങള്‍, അഞ്ച് വര്‍ഷം കൊണ്ട് രണ്ടു കോടി വീടുകള്‍, വീടുകളില്‍ സോളാര്‍ പദ്ധതി…

  
backup
February 01 2024 | 06:02 AM

no-change-in-taxes-finance-minister-nirmala-sitharaman-in-interim-budget

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു. പതിവുപോലെ വാഗ്ദാനപ്പെരുമഴയാണ് ബജറ്റില്‍. 35 ലക്ഷം തൊഴിലവസരങ്ങള്‍, മത്സ്യമേഖലയില്‍ 55 ലക്ഷം തൊഴിലവസരങ്ങള്‍, അഞ്ച് വര്‍ഷം കൊണ്ട് രണ്ടു കോടി വീടുകള്‍, വീടുകളില്‍ സോളാര്‍ പദ്ധതി, എണ്ണക്കുരുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നടപടി തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് നിര്‍മല സീതാറാമിന്റെ ഇടക്കാല ബജറ്റിലുള്ളത്.

ബജറ്റുമായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മല പാര്‍ലമെന്റിലെത്തിയത്. തെരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സര്‍ക്കാരാകും പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. അതേസമയം, ഒന്നാം മോദി സര്‍ക്കാര്‍ 2019 ല്‍ ഇടക്കാല ബജറ്റിനു പകരം സമ്പൂര്‍ണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായതിനാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുവേണ്ടിയുള്ള, വലിയ പ്രഖ്യാപനങ്ങളില്ലാത്ത ഇടക്കാല ബജറ്റായിരിക്കും അവതരിപ്പിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. പിഎം കിസാന്‍ സമ്മാന്‍ നിധി വഴിയുള്ള ധനസഹായം ഒന്‍പതിനായിരം രൂപയാക്കി ഉയര്‍ത്തിയേക്കും. പ്രധാനമന്ത്രി ഭവന പദ്ധതിക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനും നിര്‍മല സീതാരാമന്റെ ആറാമത്തെ ബജറ്റ് പ്രസംഗത്തില്‍ നീക്കിയിരിപ്പുണ്ടാകും. ഗ്രാമീണ, കാര്‍ഷിക മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിക്കും. അടിസ്ഥാന സൗകര്യ വികസനം, ഹരിതോര്‍ജം, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് പ്രോല്‍സാഹനം ലഭിക്കും. ഇടത്തരക്കാര്‍ക്കായി ചെറിയ നികുതി ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  25 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  25 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  25 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  25 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  25 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago