'ആദായ നികുതി പരിധിയില്‍ മാറ്റമില്ല' ജനപ്രിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ബജറ്റ്
'ആദായ നികുതി പരിധിയില്‍ മാറ്റമില്ല' ജനപ്രിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ബജറ്റ്
ന്യൂഡല്‍ഹി: ആദായ നികുതി പരിധിയില്‍ മാറ്റമുണ്ടാകില്ലെന്ന് ബജറ്റില്‍ പ്രഖ്യാപനം. നിലവിലെ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളില്‍ മാറ്റമില്ലെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.
റെയില്‍വെ സുരക്ഷയ്ക്ക് പദ്ധതി
റെയില്‍ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് നിര്‍മല സീതാരാമന്‍. വന്ദേഭാരത് നിലവാരത്തില്‍ 40,000 ബോഗികള്‍ മെച്ചപ്പെടുത്തുമെന്ന് വാഗ്ദാനം. മൂന്ന് പുതിയ റെയില്‍വെ ഇടനാഴികള്‍ സൃഷ്ടിക്കും.
നിലവിലുള്ള വിമാനത്താവളങ്ങള്‍ വിപുലീകരിക്കുമെന്നും 149 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുമെന്നും ധനമന്ത്രി.
ലക്ഷദ്വീപിന് പ്രത്യേക പരിഗണ
തുറമുഖ കണക്ടിവിറ്റിക്കായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ലക്ഷദ്വീപ് ഉള്‍പ്പടെയുള്ള ദ്വീപുകളെ പരിഗണിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ലക്ഷദ്വീപിലെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സൗജന്യ വൈദ്യുതി, കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍
രാജ്യത്തെ ഒരുകോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലെ പ്രധാനമന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും ധനമന്ത്രി. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സാധ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് പദ്ധതി കൂടുതല്‍ പേരിലേക്ക്
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഇനിമുതല്‍ ലഭിക്കുമെന്ന് ധനമന്ത്രി. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി വഴി രണ്ട് കോടി വീടുകള്‍കൂടി നിര്‍മ്മിച്ച് നല്‍കും. ഇതിനോടകം തന്നെ മൂന്ന് കോടി വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും ധനമന്ത്രി. അഞ്ച് ഇന്റഗ്രേറ്റഡ് അക്വപാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."