HOME
DETAILS
MAL
രണ്‍ജിത് ശ്രീനിവാസന് വധക്കേസ്; വിധി പറഞ്ഞ ജഡ്ജിക്കെതിരേ ഭീഷണി, 3 പേര് കസ്റ്റഡിയില്‍
backup
February 01 2024 | 09:02 AM
രണ്‍ജിത് ശ്രീനിവാസന് വധക്കേസ്
ആലപ്പുഴ: രണ്‍ജിത് ശ്രീനിവാസന് വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും നടത്തിയ സംഭവത്തില്‍ 3 പേര് കസ്റ്റഡിയില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയുമാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും. മാവേലിക്കര അഡീ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപം.
വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിയുടെ സുരക്ഷ ശക്തമാക്കി. സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ആറു പൊലീസുകാരെയാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ കാവലിന് നിയോഗിച്ചിട്ടുള്ളത്.
ഭാര്യയും അമ്മയും മക്കളും ഉള്‍പ്പെടെ വീട്ടുകാരുടെ മുന്നിലിട്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നും, പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ജഡ്ജി വിധിയില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."