എസ് കെ എസ് എസ് എഫ് പ്രതിനിധി സമ്മേളനം പ്രൗഢമായി
എസ് കെ എസ് എസ് എഫ് പ്രതിനിധി സമ്മേളനം പ്രൗഢമായി
കോഴിക്കോട് : എസ് കെ എസ് എസ് എഫ് മുപ്പത്തിയഞ്ചാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം പ്രൗഢമായി. വിവിധ വിഷയങ്ങളിൽ ഗഹനമായ സംവാദങ്ങളും ചർച്ചകളും നടന്ന സമ്മേളനത്തിൽ നേരത്തെ ശാഖാ ക്ലസ്റ്റർ മേഖല തലങ്ങളിൽ നിന്ന് നേരത്തെ രജിസ്ട്രർ ചെയ്ത ആയിരങ്ങൾ ക്യാമ്പ് പ്രതിനിധികളായി പങ്കെടുത്തു.
'സത്യം സമത്വം സമർപ്പണം' എന്ന പ്രമേയത്തിൽ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടന്ന സമ്മേളനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പികെ മൂസക്കുട്ടി ഹസ്റത്ത് ഉദ്ഘാടനം ചെയ്തു.
പ്രവാചക ചര്യകൾ പകർത്തി വിശുദ്ധ ജീവിതം നയിക്കാൻ വിശ്വാസികൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. മൗലാനാ അബ്ദുൽമതീൻ സാഹെബ് വെസ്റ്റ് ബംഗാൾ മുഖ്യാതിഥിയായി. അഡ്വ. ടി സിദ്ദീഖ് എം എൽഎ, അഹ്‌മദ് ദേവർ കോവിൽ എംഎൽഎ,സിഎച്ച് ത്വയ്യിബ് ഫൈസി, സിദ്ദീഖ് ഫൈസി വാളക്കുളം പ്രസംഗിച്ചു. ഹാഫിള് സയ്യിദ് മിഖ്ദാദ് ഹസനി തങ്ങൾ കണ്ണന്തളി ഖിറാഅത്ത് നടത്തി. അബ്ദുൽ ബാരി ബാഖവി വാവാട് പ്രാരംഭ പ്രാർത്ഥന നടത്തി. അയ്യൂബ് മുട്ടിൽ സ്വാഗതവും മുഹ്‌യിദ്ദീൻ കുട്ടി യമാനി വയനാട് നന്ദിയും പറഞ്ഞു.
'പ്രബോധനം' സെഷനിൻ ഡോ.സാലിം ഫൈസി കൊളത്തൂർ, സിംസാറുൽ ഹഖ് ഹുദവി പ്രസംഗിച്ചു.'സ്വത്വ വിചാരം' പാനൽ ചർച്ചക്ക് ശുഐബുൽ ഹൈതമി വാരാമ്പറ്റ,മുഹമ്മദ് ഫാരിസ് പി യു ,അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, മുസ്തഫ ഹുദവി അരൂർ വിഷയങ്ങൾ അവതരിപ്പിച്ചു.
അബ്ദുറഹ്മാൻ മുസ്‌ലിയാർ കൊടക്, എം പി അബ്ദു സമദ് സമദാനി എം പി,പി ഉബൈദുല്ല എംഎൽഎ,അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ പ്രസംഗിച്ചു.
'സമർപ്പണം' സെഷനിൽ 35 സംഘടന പ്രഭാഷകരെയും ഇസ്തിഖാമ ആദർശ പ്രഭാഷകരെയും സമർപ്പിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർസ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷനായി.
'കർമ്മ വിചാരം ' പാനൽ ചർച്ചയിൽ മുസ്തഫ മുണ്ടുപാറ, ഷാഹുൽ ഹമീദ് മേൽമുറി, നാസർ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താർ പന്തല്ലൂർ, അസ്‌ലം ഫൈസി ബാംഗ്ലൂർ സംസാരിച്ചു. എസ് വി മുഹമ്മദലി മാസ്റ്റർ മോഡറേറ്ററായി.
' നേർധാര ' സെഷനിൽ എം ടി അബൂബക്കർ ദാരിമി,മുസ്തഫ അഷ്റഫി കക്കുപടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."