HOME
DETAILS

അഭയം തേടാന്‍ ഒരിടവും ശേഷിക്കാതെ ഫലസ്തീനികള്‍; അടുത്ത ആക്രണം ശേഷിക്കുന്ന അഭയകേന്ദ്രമായ റഫയിലേക്ക്

  
backup
February 03 2024 | 10:02 AM

rafah-to-become-israels-new-battlefield-in-gaza-war

അഭയം തേടാന്‍ ഒരിടവും ശേഷിക്കാതെ ഫലസ്തീനികള്‍;അടുത്ത ആക്രണം ശേഷിക്കുന്ന അഭയകേന്ദ്രമായ റഫയിലേക്ക്

ഫലസ്തീന്‍ ജനതക്ക് അഭയം തേടാന്‍ ഇനി ഒരു തരി മണ്ണ് പോലും ശേഷിക്കുന്നില്ല അവിടെ. ഇനി ശേഷിക്കുന്ന അഭയ കേന്ദ്രമായ റഫയിലേക്കാ തങ്ങളുടെ ആക്രമണം അഴിച്ചു വിടാനുള്ള നീക്കത്തിലാണ് സയണിസ്റ്റ് ഭരണകൂടം.

അതിനിടെ, നേരത്തെ സുരക്ഷിത മേഖലയായി വിശേഷിപ്പിക്കപ്പെട്ട റഫയില്‍ ആക്രമണം അഴിച്ചു വിടുമെന്ന ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചത് ഗസ്സയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തെക്കന്‍ ഗസ്സയിലെ റഫ ഭാഗത്ത് കരയാക്രമണം ശക്തമാക്കാനാണ് ഇസ്‌റാഈല്‍ ഒരുങ്ങുന്നത്. മറ്റു ഭാഗങ്ങളില്‍ ബോംബാക്രമണം ശക്തമായപ്പോള്‍ നിരവധി ഫലസ്തീനികള്‍ അഭയം തേടിയത് ഈ ഭാഗത്താണ്. പ്രദേശത്ത് അഭയം തേടിയ 10 ലക്ഷത്തിലധികം ഫലസ്തീനികളില്‍ പുതിയ ആക്രമണ നീക്കം പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

തെക്കന്‍ ഗസ്സയിലെ റഫയില്‍ ഇസ്‌റാഈല്‍ ഷെല്‍ വര്‍ഷം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'ഇസ്‌റാഈലിന്റെ ടാങ്കുകള്‍ വന്നു കൊണ്ടേയിരിക്കുന്നു. ഞങ്ങള്‍ക്കു മുന്നില്‍ ഇനി രണ്ട് മാര്‍ഗങ്ങളാണ് ശേഷിക്കുന്നത്. ഒന്നുകില്‍ മരിക്കുക. അല്ലെങ്കില്‍ ഈജിപ്തിലേക്ക് മതില്‍ ചാടുക' 55കാരനായ ഇമാദ് പറയുന്നു. 'ഗസ്സയിലെ ഭൂരിപക്ഷം ജനങ്ങളും ഇപ്പോള്‍ റഫയിലാണുള്ളത്. എങ്ങാനും ഇവിടെ ടാങ്കുകള്‍ ആക്രമണം അഴിച്ചു വിടുകയാണെങ്കില്‍ ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത കൂട്ടക്കൊലയായിരിക്കും ഇവിടെ നടക്കുക' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ ഇനിയെന്തു ചെയ്യും. അല്ലെങ്കില്‍ തന്നെ നിരവധി ദുരിതങ്ങളിലൂടെയാണ് ഞങ്ങളുടെ ജീവിതം കടന്നു പോവുന്നത്. യുദ്ധം, പട്ടിണി ഇപ്പോള്‍ മഴയും' ഗസ്സയില്‍ നിന്നുള്ള ഒരു മാതാവ് പറയുന്നു.

'ഞങ്ങളെന്നും മഴയെ കാത്തിരിക്കാറായിരുന്നു. ഞങ്ങളുടെ വീടുകളുടെ ബാല്‍ക്കണികളിലിരുന്നു ഞങ്ങള്‍ മഴ ആസ്വദിക്കാനായി. എന്നാല്‍ ഇന്ന് മഴ ഞങ്ങളുടെ ടെന്റുകളെ കുളമാക്കുന്നു. കാലു വെക്കാന്‍ പോലും ഇടമില്ലാത്ത വിധം. മഴ ഒന്നവസാനിച്ചിരുന്നെങ്കില്‍ എന്നാണ് ഞങ്ങളിപ്പോള്‍ ആഗ്രഹിക്കുന്നത്.

2.3 മില്യണ്‍ വരുന്ന ജനസംഖ്യയുടെ 75 ശതമാനവും കുടിയൊഴിക്കപ്പെട്ടവരാണ്. ഭക്ഷണവും വെള്ളവും മരുന്നും തലചായ്ക്കാനൊരിടവുമില്ലാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജനത.

കൂടാതെ, യുദ്ധക്കെടുതിയില്‍ അസ്വസ്ഥരായ ഗസ്സയിലെ 12 ലക്ഷം കുട്ടികള്‍ക്ക് മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്ന് യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) കണക്കാക്കുന്നതായി യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സയിലെ 17,000ത്തോളം കുട്ടികള്‍ ബന്ധുക്കള്‍ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടതായും യുനിസെഫ് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago