നൂറ് കോടിയോളം രൂപ വിലവരുന്ന കാറുകള്‍ പൊലിസ് പിടിച്ചെടുത്ത സംഭവം; കോടതി വിധിയിങ്ങനെ
ഈ വര്‍ഷം ജനുവരി 26ന് ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് പൊലിസ് 41 സൂപ്പര്‍കാറുകള്‍ പിടിച്ചെടുത്തിരുന്നു. കാര്‍ റാലി തടയുന്ന നിരോധന ഉത്തരവുകള്‍ ലംഘിച്ചെന്ന് കാട്ടിയാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത കാറുകള്‍ പൊലിസ് പിടിച്ചെടുത്തത്. ജിയോ വേള്‍ഡ് ഡ്രൈവ് മാളിലായിരുന്നു സംഭവം.എന്നാല്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത കാറുകള്‍ വിട്ടുനല്‍കാന്‍ ഇപ്പോള്‍ പൊലിസിനോട് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
ജസ്റ്റിസ് അനുജ പ്രഭുദേശായി, എന്‍ആര്‍ ബോര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കാറുകള്‍ വിട്ടുനല്‍കാന്‍ പോലീസ് വകുപ്പിനോട് ഉത്തരവിട്ട ബെഞ്ച്, പോലീസിന്റെ നടപടിക്ക് മതിയായ നിയമപരമായ അടിസ്ഥാനമില്ലെന്നും ലംബോര്‍ഗിനികളും ഫെരാരികളും ഉള്‍പ്പെടെയുള്ള സൂപ്പര്‍കാറുകള്‍ പിടിച്ചെടുത്തതിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പരാമര്‍ശിക്കുകയും ചെയ്തു.ഭൂരിഭാഗം വാഹനം ഉടമകളും ബാന്ദ്ര, ഖാര്‍, അന്ധേരി മേഖലകളില്‍ നിന്നുള്ളവരായിരുന്നു. ഉടമകള്‍ക്കൊപ്പം സംഘാടകര്‍ക്കെതിരെയും സെക്ഷന്‍ 188, മഹാരാഷ്ട്ര പോലീസ് ആക്ട് 1951ന്റെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പൊലിസ് കേസെടുത്തത്.
പോലീസും കാര്‍ ഉടമകളിലൊരാളും തമ്മിലുള്ള വാക്കേറ്റത്തിന് ശേഷമുള്ളതാണ് എഫ്‌ഐആര്‍ എന്ന് കാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആബാദ് പോണ്ട വാദിച്ചു. പോലീസ് ഉടമകള്‍ക്ക് നല്‍കിയ നോട്ടീസുകളിലെ പൊരുത്തക്കേടുകള്‍ എടുത്തുകാണിച്ച പോണ്ട,
ആദ്യം ഉടമകള്‍ അനുചിതമായ രേഖകളാണെന്ന് ആരോപിച്ചു,പിന്നീട് പോലീസ് നടപടിയെ കാറുകളില്‍ അനധികൃത പരിഷ്‌കാരങ്ങളുമായി ബന്ധപ്പെടുത്തി. ഇത് അധികാര ദുര്‍വിനിയോഗമായിരുന്നുവെന്നും ഉടമകള്‍ വാദിച്ചു.
Content Highlights:bombay hc tells to bkc police to release 31 supercars
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."