HOME
DETAILS
MAL
കേക്കിന് 1.2 ലക്ഷം, പൗരപ്രമുഖര്‍ക്ക് ഭക്ഷണത്തിന് 16 ലക്ഷം; മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്നിന് തുക അനുവദിച്ചു
backup
February 04 2024 | 09:02 AM
കേക്കിന് 1.2 ലക്ഷം, പൗരപ്രമുഖര്‍ക്ക് ഭക്ഷണത്തിന് 16 ലക്ഷം; മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്നിന് തുക അനുവദിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ്- പുതുവത്സര വിരുന്നിന്റെ പണം ധനവകുപ്പ് അനുവദിച്ചു. വിരുന്നില്‍ പൗരപ്രമുഖരുടെ ഭക്ഷണത്തിന് മാത്രം 16.08 ലക്ഷം രൂപയാണ് ചെലവായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു ലക്ഷം രൂപ കൂടുതലാണിത്. ജനുവരി മൂന്നിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ചാണ് വിരുന്ന് നടത്തിയത്. വിരുന്നിനെത്തിയവര്‍ക്ക് കൊടുത്ത കേസിന് മാത്രം 1.2 ലക്ഷം രൂപയാണ് ചെലവായത്.
പരിപാടിയുടെ ക്ഷണക്കത്ത് തയ്യാറാക്കിയ വകയില്‍ 10,725 രൂപയും ചെലവായി. ദിസ് ആന്റ് ദാറ്റ് എന്ന പരസ്യ കമ്പനിയാണ് ക്ഷണക്കത്ത് തയ്യാറാക്കിയത്. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള സ്ക്വയര്‍ വണ്‍ ഹോം മെയ്ഡ് ട്രീറ്റ്സ് എന്ന സ്ഥാപനത്തിനാണ് കേക്ക് തയ്യാറാക്കിയ വകയില്‍ 1.2 ലക്ഷം രൂപ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."