ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡിലേക്ക്; വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് അംഗീകാരം നല്കി മന്ത്രിസഭ
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട്. വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭ യോഗം അംഗീകാരം നല്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ആണ് തീരുമാനം. നാളെ ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള കരട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതി വെള്ളിയാഴ്ചയാണു മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിക്ക് കൈമാറിയത്. സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് ഇതിനായി പ്രത്യേകം സമിതിയെ നിയോഗിച്ചത്. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി അറിയിച്ചിരുന്നു. ബില്‍ പാസായാല്‍ സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡിലേക്ക്; വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് അംഗീകാരം നല്കി മന്ത്രിസഭ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."