മറ്റുള്ളവരുടെ അജണ്ഡയിലേക്ക് പോയി നമ്മള് നാശത്തിലാകരുത്: സാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്:മറ്റുള്ളവരുടെ അജണ്ഡയിലേക്ക് പോയി നമ്മള് നാശത്തിലാകരുതെന്ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക സമ്മേളനത്തില്‍ വിജിലന്റ് വിഖായ സമര്‍പ്പണവും മുഖ്യപ്രഭാഷണവും നടത്തുകയായിരുന്നു അദ്ദേഹം.
അജണ്ഡികളില്ലാത്ത ചിന്തകളിലേക്ക് നമ്മെ കെട്ടിയിടുന്നത് അന്താരാഷ്ട്ര ലോബികളാണ്.ഭരിക്കുന്നവരുടെ പിന്തുണയോടെ ന്യൂനപക്ഷങ്ങളെ ടാര്‍ജറ്റ് ചെയ്ത് വേദനിപ്പിക്കുകയാണ്.ഇത് ഏറെ വേദനജനകമാണ്.ഇത്തരം പ്രവര്‍ത്തനങ്ങളെ നിയമപരമായും ജനാധിപിത്യ പരമായും നേരിടണം.
ഫാസിസത്തെ അതെ രൂപത്തില്‍ എതിര്‍ക്കാന്‍ നമുക്ക് അവകാശമുണ്ട്.ആരാധാനാലയങ്ങളില്‍ അതത് മതസ്ഥരുടെ പുണ്യകരമായ കാര്യങ്ങളാണ് നടക്കേണ്ടത്.
ഒരു ആരാധനാലയത്തില്‍ മറ്റുമതസ്ഥരുടെ ആരാധനക്ക് ഭരണഘടന അനുവദിക്കുന്നില്ല.സമസ്തയുടെ നേതൃത്വത്തേയും തീരുമാനങ്ങളേയും നടപ്പാക്കി ഒരുമ നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരുടെ അജണ്ഡയിലേക്ക് പോയി നമ്മള് നാശത്തിലാകരുത്: സാദിഖലി ശിഹാബ് തങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."