MLAമാര്‍ ഹൈദരാബാദില്‍നിന്ന് തിരിച്ചെത്തി; ജാര്‍ഖണ്ഡിലെ വിശ്വാസവോട്ടെടുപ്പ് അല്‍പ്പസമയത്തിനകം
റാഞ്ചി: ഇ.ഡിയുടെ വേട്ടയാടലിനിടെ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറണ്‍ രാജിവവയ്ക്കുകയും ചംപായ് സോറന്റെ നേതൃത്വത്തില്‍ അധികാരത്തില്‍വന്ന പുതിയ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്. രാവിലെ 10.30ഓടെയാണ് സഭാ സമ്മേളനം തുടങ്ങുക. ഇതിനായി രണ്ടുദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനമാണ് ചേരുന്നത്.
വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനായി ജെ.എം.എം- കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഹൈദരാബാദില്‍നിന്ന് ഇന്നലെ രത്രിയോടെ റാഞ്ചിയിലെത്തി. ഇ.ഡി കസ്റ്റഡിയിലുള്ള ഹേമന്ത് സോറന് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ഹേമന്ത് സോറന്റെ രാജിയോടെ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ചംപായ് സോറനെ ക്ഷണിക്കാതിരിക്കുകയും ചെയ്തതോടെയാണ് എം.എല്‍.എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ ഹൈദരാബാദിലേക്ക് മാറ്റിയത്. നഗരപ്രാന്തത്തിലെ ഷമിര്‍പേട്ടിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു എം.എല്‍.എമാരെ താമസിപ്പിച്ചത്.
81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 42 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ജെ.എം.എമ്മിന്റെ 30 ഉം കോണ്‍ഗ്രസിന്റെ 16 ഉം ആര്‍.ജെ.ഡിയുടെ ഒരംഗവും ഉള്‍പ്പെടെ ഭരണമുന്നണിക്ക് 47 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്ക് 25 എം.എല്‍.എമാരുണ്ട്.
അതേസമയം, ഓന്നോ രണ്ടോ എം.എല്‍.എമാര്‍ കളംമാറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എങ്കിലും വിശ്വാസവോട്ടെടുപ്പ് സമയത്ത് 42ലധികം അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനാകുമെന്ന് ഭരണമുന്നണി വൃത്തങ്ങള്‍ അറിയിച്ചു.
ഹേമന്ത് സോറന്റെ ഹരജി ഇന്ന് പരിഗണിക്കും
റാഞ്ചി: എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ ധൃതിപിടിച്ചുള്ള നടപടികള്‍ ചോദ്യംചെയ്ത് ജെ.എം.എം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ നല്‍കിയ ഹരജി ജാര്‍ഖണ്ഡ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.30നാണ് കേസ് വാദത്തിനെടുക്കുക. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ഹേമന്ത് സോറന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നുവെങ്കിലും ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശം ലഭിച്ചത്. ഇതോടെയാണ് സോറന്‍ സുപ്രിംകോടിയെ സമീപിച്ചത്.
Jharkhand floor test Live Updates
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."