'ഹൈഡ്രജനിലോടുന്ന' ഇലക്ട്രിക്ക് ബൈക്ക് വരുന്നു; ഇതാണ് ഭാവി
പല പുത്തന്‍ സാങ്കേതികവിദ്യകളും ആശയങ്ങളും കാണാന്‍ കഴിയുന്ന വേദിയായി മാറിയിരിക്കുകയാണ് ന്യൂഡല്‍ഹിയിലെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ. പ്രമുഖ വാഹന നിര്‍മ്മാതാക്കളും സ്റ്റാര്‍ട്ടപ്പ് കമ്പനികളുമൊക്കെ പുതുമയാര്‍ന്ന പല മോഡലുകളും ബ്ലൂ പ്രിന്റുകളുമൊക്കെ പ്രസ്തുത എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരുന്നു.ഇപ്പോള്‍ ജോയ് ഇബൈക്ക് എന്ന ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹൈഡ്രജന്‍ പവേര്‍ഡ് ഇലക്ട്രിക്ക് ടൂവീലര്‍ കണ്‍സെപ്റ്റായിരുന്നു അടുത്തിടെയായി വാഹന പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയം.
ഹൈഡ്രജന്‍പവര്‍ഡ് ഇലക്ട്രിക് ടൂ വീലര്‍, ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിങ്ങനെ രണ്ട് കണ്‍സെപ്റ്റുകളാണ് ജോയ്-ഇ ബൈക്ക് എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്.ഭാവിയിലേക്കുള്ള വാഹനം എന്ന നിലയിലാണ് കമ്പനി നിലവില്‍ ഗവേഷണ ഘട്ടത്തിലുള്ള ഇ.വി ബൈക്കിന്റെ മോഡല്‍ അവതരിപ്പിച്ചത്.ഹൈഡ്രജന്‍ അധിഷ്ഠിത ഫ്യുവല്‍ സെല്‍ കണ്‍സെപ്റ്റ് യൂട്ടിലിറ്റി വാഹനങ്ങളാകും ഇനിയുള്ള കാലത്ത് നിരത്ത് ഭരിക്കുകയെന്ന് കമ്പനിയുടെ പ്രതിനിധികള്‍ അവകാശപ്പെട്ടു.
വൈദ്യുത വാഹനങ്ങള്‍ക്ക് പ്രായോഗികമായ ഒരു ബദലായിട്ടാണ് ഹൈഡ്രജന്‍ അധിഷ്ഠിത ഫ്യുവല്‍ സെല്‍ വാഹനങ്ങളുടെ ഗവേഷണം പുരോഗമിക്കുന്നത്. ഇതിന് പുറമെ ജോയ്-ഇ റിക്ക് എന്ന പേരില്‍ ബ്രാന്‍ഡ് അടുത്തിടെ അവതരിപ്പിച്ച ലോ സ്പീഡ്, ഹൈ സ്പീഡ് മോഡലുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു.
Content Highlights:Bharat Mobility Expo 2024 Joy ebike unveils hydrogen powered e scooter concept
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."