HOME
DETAILS
MAL
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറല്ലെങ്കില്‍ നയതന്ത്ര ബന്ധമില്ല; സഊദി
backup
February 07 2024 | 16:02 PM
റിയാദ്: രാഷ്ട്രമെന്ന നിലയില്‍ ഫലസ്തീനെ അംഗീകരിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറല്ലെങ്കില്‍ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധത്തിന് തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് സഊദി. അമേരിക്കയുമായി നടന്ന നയതന്ത്ര ചര്‍ച്ചകള്‍ക്കിടയിലാണ്, 1967 ലെ അതിര്‍ത്തികള്‍ പ്രകാരം കിഴക്കന്‍ ജറുസലേം ആസ്ഥാനമായ സ്വതന്ത്ര ഫലസ്തീന്‍ രാജ്യത്തെ ഇസ്‌റാഈല്‍ അംഗീകരിക്കണമെന്ന് സഊദി ആവശ്യപ്പെട്ടത്.
സഹോദര രാഷ്ട്രമായ ഫലസ്തീന്റെയും അവിടുത്തെ ജനങ്ങളുടേയും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണെന്നും സഊദി വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."