ആഡംബര കാറുകളിലെ കുഞ്ഞനെ ഇനി പെട്രോള്‍ വേരിയന്റില്‍ വാങ്ങാനാവില്ല; തീരുമാനമെടുത്ത് ബ്രാന്‍ഡ്
ഇന്ത്യന്‍ മാര്‍ക്കറ്റിലെ പ്രീമിയം ബ്രാന്‍ഡ് കാറുകളിലൊന്നാണ് മിനി കൂപ്പര്‍. കാഴ്ചയില്‍ ചെറുതെങ്കിലും മാരക പെര്‍ഫോമന്‍സ് കാഴ്ച്ചവെക്കാന്‍ കഴിയുന്ന വാഹനം ഇന്ത്യന്‍ വാഹന പ്രേമികള്‍ക്കിടയില്‍ സൂപ്പര്‍ സ്റ്റാറാണ്.ഇപ്പോള്‍ വാഹനത്തിന്റെ പുത്തന്‍ തലമുറ പെട്രോള്‍ 3ഡോര്‍ ഹാച്ച്ബാക്കിനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഇനി പെട്രോള്‍ വേരിയന്റില്‍ മോഡലില്‍ നിന്നും മറ്റൊരു കാര്‍ പുറത്തിറങ്ങില്ലെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബ്രാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
നിലവിലുള്ള മോഡലിനെ വളരെയധികം അപ്ഡേറ്റ് ചെയ്ത പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന പെട്രോള്‍ വേരിയന്റ്.OLED ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ അടക്കമുള്ള ഫീച്ചറുകളുള്ള കാറിന്റെ ക്ലൈമറ്റ് പ്രവര്‍ത്തനങ്ങള്‍ മിക്കതും ടച്ച് സ്ക്രീന്‍ വഴി ചെയ്യാനാവും.പരമാവധി 204 bhp പവര്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. വെറും 6.6 സെക്കന്റില്‍ നൂറ് കിലോമീറ്ററിലേക്ക് വേഗത കൈവരിക്കാന്‍ സാധിക്കുന്ന വാഹനത്തിന് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് വേരിയന്റും ലഭ്യമാണ്.നാലാം തലമുറ കൂപ്പര്‍ ഇവി 2024 കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനിയില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights:New fourth gen Mini Cooper revealed globally
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."