കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു. ഈ മാസം 17വരെയാണ് അവധി എടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് അവധിയെടുത്തത്. കത്തില്‍ തുടര്‍നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് എംഡി അവധിയില്‍ പ്രവേശിച്ചതെന്നാണ് വിവരം.
ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള നയപരമായ വിയോജിപ്പ് നിലനില്‍ക്കെയാണ് അവധി. എന്നാല്‍, ഒഴിച്ചുകൂടാനാകാത്ത വ്യക്തിപരമായ കാരണമാണ് അവധി എന്നാണ് വിശദീകരണം. വിദേശത്തായിരുന്ന ബിജു പ്രഭാകര്‍ കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയശേഷം ഒരു ദിവസം മാത്രമാണ് കെഎസ്ആര്‍ടിസി ഓഫീസിലെത്തിയത്. പിന്നീട് കെഎസ്ആര്‍ടിസി ഓഫീസില്‍ പോവുകയോ ഫയലുകളില്‍ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. അതേസമയം, ഗതാഗത സെക്രട്ടറി എന്ന നിലയില്‍ സെക്രട്ടറിയേറ്റിലെ ഓഫിസില്‍ ജോലിക്ക് എത്തുകയും ചെയ്തിരുന്നു.
എംഡി സ്ഥാനത്തിന് പുറമെ ഗതാഗത സെക്രട്ടറിയുടെ ചുമതലയും ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം.ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള കെബി ഗണേഷ് കുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്.
കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."