HOME
DETAILS

ഇസ്‌റാഈല്‍ ഫുട്‌ബോളിനെ വിലക്കണം; ഫിഫയോട് ആവശ്യം ഉന്നയിച്ച് ഇറാന്‍

  
backup
February 10 2024 | 11:02 AM

iran-has-made-a-request-to-fif

തെഹ്‌റാന്‍: ഫലസ്തീനില്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌റാഈല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയോടാണ് ഇറാന്റെ അഭ്യര്‍ഥന. ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വെബ്‌സൈറ്റിലാണ് സസ്‌പെന്‍ഷന്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും ഇസ്‌റാഈല്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം. ഫിഫയും അതിന്റെ അസോസിയേഷന്‍ അംഗങ്ങളും ഇക്കാര്യത്തില്‍ അടിയന്തര പ്രാധാന്യത്തോടെ നടപടിയെടുക്കണം. പലസ്തീനില്‍ ഇസ്‌റാഈല്‍ തുടരുന്ന കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയ്ക്ക് ഭക്ഷണവും മരുന്നും കുടിവെള്ളവും നല്‍കാനും ഫിഫ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചത്.

ഇസ്‌റാഈല്‍ ഫുട്‌ബോളിനെ വിലക്കണം; ഫിഫയോട് ആവശ്യം ഉന്നയിച്ച് ഇറാന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  25 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  25 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  25 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago