റോഡുകളില്‍ കോണ്‍ഗ്രീറ്റ് ബ്ലോക്കുകള്‍, അതിര്‍ത്തി അടച്ചു, ഇന്റര്‍നെറ്റ് നിരോധിച്ചു; കര്‍ഷക മാര്‍ച്ചിനെ നേരിടാന്‍ വന്‍ സന്നാഹങ്ങളുമായി കേന്ദ്രം
റോഡുകളില്‍ കോണ്‍ഗ്രീറ്റ് ബ്ലോക്കുകള്‍, അതിര്‍ത്തി അടച്ചു, ഇന്റര്‍നെറ്റ് നിരോധിച്ചു; കര്‍ഷക മാര്‍ച്ചിനെ നേരിടാന്‍ വന്‍ സന്നാഹങ്ങളുമായി കേന്ദ്രം
ന്യൂഡല്‍ഹി: സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ചിനെ നേരിടാന്‍ വന്‍ സന്നാഹമൊരുക്കി കേന്ദ്രം.മാര്‍ച്ചിന് മുന്നോടിയായി പഞ്ച്കുളയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ പല ജില്ലകളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും എസ്.എം.എസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിന് പുറമേ അംബാല, ജിന്ദ്, ഫത്തേഹാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ അതിര്‍ത്തി അടക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാല്‍നടയോ, ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിച്ചോ മാര്‍ച്ച് നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തി. ആയുധങ്ങളും വടികളും കൊണ്ടുപോകരുതെന്നും പൊലിസ് നിര്‍ദേശം.
ഫെബ്രുവരി 13ന് നടക്കുന്ന മാര്‍ച്ചില്‍ 200ഓളം കര്‍ഷക സംഘടനകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താങ്ങുവില ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകസംഘടനകളുടെ മാര്‍ച്ച്.
അതിനിടെ, കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് മുന്നോടിയായി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാറിന്റെ അനുനയ നീക്കം നടത്തുന്നുണ്ട്. ചണ്ഡിഗഢില്‍ നാളെ അഞ്ചുമണിക്കാണ് യോഗം. കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട, ഭക്ഷ്യ മന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ മോര്‍ച്ച (നോണ്‍- പൊളിറ്റിക്കല്‍) കോ- ഓര്‍ഡിനേറ്റര്‍ ജഗ്ജിത് സിങ് ദല്ലേവാളിനും കിസാന്‍ മസ്ദൂര്‍ മോര്‍ച്ച കോര്‍ഡിനേറ്റര്‍ സര്‍വാന്‍ സിങ് പന്ദേര്‍ക്കും കത്തയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."