ഭീകരാക്രമണത്തിൽ മൂന്ന് യുഎഇ സൈനികരും ഒരു ബഹ്റൈൻ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
ഭീകരാക്രമണത്തിൽ മൂന്ന് യുഎഇ സൈനികരും ഒരു ബഹ്റൈൻ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
അബുദാബി: സൊമാലിയയിലുണ്ടായ ഭീകരാക്രമണത്തിൽ യുഎഇ സായുധ സേനയിലെ മൂന്ന് അംഗങ്ങളും ഒരു ബഹ്റൈൻ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയിയും സൊമാലിയയും തമ്മിലുള്ള സൈനിക സഹകരണത്തിൻ്റെ ഭാഗമായി സൊമാലിയയിൽ പ്രവർത്തിച്ച് വന്നിരുന്നവരാണ് കൊല്ലപ്പെട്ടത്. സൊമാലിയൻ സായുധ സേനയെ പരിശീലിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി എത്തിയ സൈനികർ അവരുടെ ചുമതലകൾ നിർവഹിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പ്രസ്താവനയിൽ യുഎഇ അറിയിച്ചു. സൊമാലിയ റിപ്പബ്ലിക്കും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി കരാറിൻ്റെ ഭാഗമായാണ് സൊമാലിയൻ സൈനികർക്ക് യുഎഇ പരിശീലനം നൽകി വന്നിരുന്നത്.
ഈ തീവ്രവാദ പ്രവർത്തനത്തെക്കുറിച്ച് യുഎഇ സൊമാലിയൻ സർക്കാരുമായി സഹകരിച്ച് അന്വേഷണം നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, സൈനികരുടെ കുടുംബാംഗങ്ങളെ പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."