മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് തൃണമൂല്‍
മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് തൃണമൂല്‍
കൊല്‍ക്കത്ത: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഗ്രന്ഥകാരിയുമായ സാഗരിക ഘോഷിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. ഘോഷിന് പുറമേ, സുഷ്മിത ദേവ്, മുഹമ്മദ് നദീമുല്‍ ഹഖ്, മമത ബാല ഠാക്കൂര്‍ എന്നിവരെയും തൃണമൂല്‍ ഉപരിസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു.
മൂന്നു പതിറ്റാണ്ടിലേറെയായി ടൈംസ് ഓഫ് ഇന്ത്യ, ഔട്ട്ലുക്ക്, ഇന്ത്യന്‍ എക്സ്പ്രസ്, സിഎന്‍എന്‍-ഐബിഎന്‍ തുടങ്ങിയ വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജേര്‍ണലിസ്റ്റാണ് സാഗരിക. ന്യൂഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ റോഡ്സ് സ്‌കോളര്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ഭാര്യയാണ്. ഇന്ദിര- ദ മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍, അടല്‍ ബിഹാരി വാജ്പേയി- ഇന്ത്യാസ് മോസ്റ്റ് ലവ്ഡ് പ്രൈംമിനിസ്റ്റര്‍, ദ ജിന്‍ ഡ്രിങ്കേഴ്സ് തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍.
ബംഗാള്‍ നിയമസഭയില്‍ ഒഴിവു വരുന്ന അഞ്ചു സീറ്റിലേക്കാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അഞ്ചാമത്തെ അംഗം ബിജെപിയില്‍നിന്നാകും. ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."