ആരോഗ്യമുള്ള ശരീരത്തിന് പഞ്ചസാരയോട് ഗുഡ് ബൈ പറയൂ…
പഞ്ചസാര പലര്‍ക്കും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ്. ചായ,കാപ്പി, ജ്യൂസ്, പലഹാരങ്ങള്‍ എന്നിവയിലൊക്കെ പഞ്ചസാര ഉള്‍പ്പെടുത്തും. എന്നാല്‍, പഞ്ചസാര അമിതമായാല്‍ ശരീരത്തിന് നിരവധി രോഗങ്ങള്‍ കടന്നുവരും. അതിനാലാണ് പഞ്ചസാരയെ വെളുത്ത വിഷം എന്നും അറിയപ്പെടുന്നത്. അമിത വണ്ണം,പ്രമേഹം തുടങ്ങി നിരവധി രോഗങ്ങളാണ് പഞ്ചസാര വിളിച്ചു വരുത്തുന്നത്.
ഇത്തരത്തിലുള്ള രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിനും അമിത വണ്ണം കുറയ്ക്കുന്നതിനും ഇപ്പോള്‍ എല്ലാവരും പിന്തുടരുന്ന ഒരു ഡയറ്റാണ് നോ ഷുഗര്‍ ഡയറ്റ്. പഞ്ചസാരയുടെ ഉപയോഗം പൂര്‍ണമായും കുറച്ചാല്‍ മെച്ചപ്പെട്ട ആരോഗ്യം നമുക്ക് ലഭിക്കും. ഭക്ഷണങ്ങളില്‍ നിന്നും പഞ്ചസാര കുറയ്ക്കുന്നതിലൂടെ കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. ഇതിലൂടെ ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ കഴിയും.
നോ ഷുഗര്‍ ഡയറ്റിലൂടെ അമിത വണ്ണത്തിനോട് മാത്രമല്ല ഗുഡ് ബൈ പറയാന്‍ കഴിയുന്നത്, പല്ല് ഇല്ലാതാകുന്നതിനും പഞ്ചസാരയ്ക്ക് പങ്കുണ്ട്. വായിലെ ബാക്ടീരിയകള്‍ പഞ്ചസാരയെ ഭക്ഷിക്കുന്നതായാണ് പഠനങ്ങള്‍. ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. ഇത് നിരവധി ദന്തരോഗങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം കുറച്ചാല്‍ ദന്തരോഗങ്ങളും കുറയും.
അമിതമായ പഞ്ചസാരയുടെ ഉപയോഗം കരള്‍ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന നോണ്‍ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിനും സാധ്യതയുണ്ട്. പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം വിഷാദരോഗത്തിനും മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ചില ഗവേഷണങ്ങളില്‍ പറയുന്നുണ്ട്.
ആരോഗ്യമുള്ള ശരീരത്തിന് പഞ്ചസാരയോട് ഗുഡ് ബൈ പറയൂ…
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."